---
title: "അഴിയൂരില്‍ കോണ്‍ഗ്രസ് നേതാവിന് നേരെ അക്രമം;  പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം "
english_title: "Violence against Congress leader; Protest against non-arrest of accused"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38190/violence-against-congress-leader-protest-against-non-arrest-of-accused"
published_at: "2022-04-18T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625da1dcc4a16_sunil madapally .jpg"
keywords: []
---

# അഴിയൂരില്‍ കോണ്‍ഗ്രസ് നേതാവിന് നേരെ അക്രമം;  പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം 

> **Lead Summary:** വടകര : അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗവും ഐ.എന്‍.ടി.യു.സി അഴിയൂര്‍ മണ്ഡലം പ്രസിഡന്റുമായ ഫിറോസ് കാളാണ്ടിയെ ഇരുമ്പ് പാര ഉപയോഗിച്ച് അക്രമിച്ച് പരിക്കേല്‍പിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുന്നാം വാര്‍ഡ് കമ്മിറ്റി നേതൃത്വത്തില്‍ ചോമ്പാല പോലീസ് സ്റ്റേഷന് മുമ്പില്‍ നടത്തിയ ധര്‍ണ നടത്തി.

## Article Content

വടകര : അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗവും ഐ.എന്‍.ടി.യു.സി അഴിയൂര്‍ മണ്ഡലം പ്രസിഡന്റുമായ ഫിറോസ് കാളാണ്ടിയെ ഇരുമ്പ് പാര ഉപയോഗിച്ച് അക്രമിച്ച് പരിക്കേല്‍പിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുന്നാം വാര്‍ഡ് കമ്മിറ്റി നേതൃത്വത്തില്‍ ചോമ്പാല പോലീസ് സ്റ്റേഷന് മുമ്പില്‍ നടത്തിയ ധര്‍ണ നടത്തി.

പ്രതിഷേധ പരിപാടി കെപിസിസി സെക്രട്ടറി സുനില്‍ മടപ്പള്ളി ഉല്‍ഘാടനം ചെയ്തു. 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവുമെന്ന് സുനില്‍ പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.പ്രഭുദാസ് അധ്യക്ഷത വഹിച്ചു. ഏപ്രില്‍ 6 ന് വൈകീട്ട് ഉണ്ടായ ശക്തമായ മഴയില്‍ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനിടയാണ് ഇരുമ്പ് പാര ഉപയോഗിച്ച് ഫിറോസ് കാളാണ്ടിയെ അക്രമിച്ചത്.

തുടര്‍ന്ന് മാഹി ഗവ. ആശുപത്രിയിലും വടകര സഹകരണ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി രഞ്ജിത്ത് കണ്ണോത്ത്, കളത്തില്‍ അശോകന്‍ ,കെ. അനില്‍ കുമാര്‍ , പ്രകാശന്‍ മൈത്രി, കെ.വി.ബാലകൃഷ്ണന്‍, പി.കെ. കോയ , ടി.സി.രാമചന്ദ്രന്‍ , സി.കെ.വിജയന്‍ , രാജന്‍ പുത്തലത്ത് എന്നിവര്‍ പ്രസംഗിച്ചു.

ഇ.ടി. ഷിജു,പാമ്പള്ളി ബാലകൃഷ്ണന്‍ , സിറാജ് മുക്കാളി, കോവുക്കല്‍ വിജയന്‍ , പറമ്പത്ത് പുരുഷു, ശ്രീകുമാര്‍ കോട്ടായി , ലെനി അഴിയൂര്‍,ജയരാജന്‍ രാജ്ഭവന്‍, ചാമക്കണ്ടി ശശിധരന്‍ ,കെ.പി. അശോക് കുമാര്‍ , പി.ടി.കെ.വിജയന്‍ , ഇ.ടി. കമല എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38190/violence-against-congress-leader-protest-against-non-arrest-of-accused)