---
title: "ഖരമാലിന്യ പരിപാലന ചട്ടം 2026: തോടന്നൂർ ബ്ലോക്കിൽ ജനപ്രതിനിധികൾക്കായി ശിൽപശാല"
english_title: "Solid Waste Management Rules 2026 Workshop For Representatives In Thodannur Block Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382034/solid-waste-management-rules-2026-workshop-thodannur-block-vadakara"
published_at: "2026-09-10T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2b55049749_solid-waste-management-rules-2026-workshop-thodannur-block-vadakara.jpg"
keywords: ["Solid Waste Management Rules 2026", "Vadakara News", "KILA Training"]
---

# ഖരമാലിന്യ പരിപാലന ചട്ടം 2026: തോടന്നൂർ ബ്ലോക്കിൽ ജനപ്രതിനിധികൾക്കായി ശിൽപശാല

> **Lead Summary:** വടകര: ഖരമാലിന്യ പരിപാലന ചട്ടം 2026ന്റെ ഭാഗമായി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികൾക്കായി ശിൽപശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് ശിൽപശാല ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: ഖരമാലിന്യ പരിപാലന ചട്ടം 2026ന്റെ ഭാഗമായി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികൾക്കായി ശിൽപശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് ശിൽപശാല ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സർക്കാർ പുതുതായി പുറത്തിറക്കിയതും ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നതുമായ ഖരമാലിന്യ പരിപാലന ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തുകൾ പുതിയ ബൈലോ തയ്യാറാക്കേണ്ടതുണ്ട്. കൂടാതെ, ഓരോ വാർഡിനും അടിസ്ഥാനത്തിൽ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാനും തയ്യാറാക്കണം.

ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനാണ് കിലയുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിൻഷ കെ., എൽ.എസ്.ജി.ഡി ജില്ലാ ഇന്റേണൽ വിജിലൻസ് ഓഫീസർ ഷാഹുൽ ഹമീദ്, തിരുവള്ളൂർ പഞ്ചായത്ത് സെക്രട്ടറി കെ. ശീതള, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് സെക്രട്ടറി അനൂപൻ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർമാരായ ടി. സുനീഷ്, ടി.പി. ജനീഷ് എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.

ആയഞ്ചേരി, വില്യാപ്പള്ളി, തിരുവള്ളൂർ, മണിയൂർ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും പരിശീലന പരിപാടിയിൽ പങ്കെടുത്തു. ആർ.ജി.എസ്.എ കോ-ഓർഡിനേറ്റർ നീതു നന്ദി പറഞ്ഞു.

**English Summary:**

Vadakara: As part of Solid Waste Management Rules 2026, a workshop for people's representatives under Thodannur Block Panchayat was organized. Block President T.K. Ashraf inaugurated. Based on new central government rules effective from April 1, grama panchayats must prepare new bylaw and ward-level action plan for waste management. Training was led by KILA. Representatives from Ayanchery, Villyapally, Thiruvallur and Maniyur panchayats attended.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382034/solid-waste-management-rules-2026-workshop-thodannur-block-vadakara)