---
title: "‘ഇന്ന് ഞാൻ ഡയറി എഴുതുമ്പോൾ കറന്റ് പോയി...’; പവർകട്ടിനെതിരെ മണിയൂർ ഈസ്റ്റ്‌ എൽപി സ്കൂൾ  വിദ്യാർഥിയുടെ വേറിട്ട പ്രതിഷേധം"
english_title: "Maniyoor School Student Unique Protest Against Kerala Power Cut Viral"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382092/student-unique-protest-against-kerala-power-cut-viral-note"
published_at: "2026-09-11T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa376f727252_student-unique-protest-against-kerala-power-cut-viral-note.jpg"
keywords: ["Power Cut", "Maniyoor School Student", "Student Protest", "KSEB"]
---

# ‘ഇന്ന് ഞാൻ ഡയറി എഴുതുമ്പോൾ കറന്റ് പോയി...’; പവർകട്ടിനെതിരെ മണിയൂർ ഈസ്റ്റ്‌ എൽപി സ്കൂൾ  വിദ്യാർഥിയുടെ വേറിട്ട പ്രതിഷേധം

> **Lead Summary:** **വടകര: ** യുഡിഎഫ് സർക്കാരിന്റെ അപ്രഖ്യാപിത പവർകട്ടിനെതിരെ മണിയൂർ ഈസ്റ്റ് എൽപി സ്കൂൾ വിദ്യാർഥിയായ ഇതളിന്റെ വേറിട്ട പ്രതിഷേധം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ‘ഇന്ന് ഞാൻ ഡയറി എഴുതുമ്പോൾ കറന്റ് പോയി’ എന്ന് കടലാസിൽ എഴുതിവച്ചാണ് കൊച്ചുമിടുക്കി തന്റെ അമർഷം രേഖപ്പെടുത്തിയത്.

## Article Content

**വടകര: ** യുഡിഎഫ് സർക്കാരിന്റെ അപ്രഖ്യാപിത പവർകട്ടിനെതിരെ മണിയൂർ ഈസ്റ്റ് എൽപി സ്കൂൾ വിദ്യാർഥിയായ ഇതളിന്റെ വേറിട്ട പ്രതിഷേധം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ‘ഇന്ന് ഞാൻ ഡയറി എഴുതുമ്പോൾ കറന്റ് പോയി’ എന്ന് കടലാസിൽ എഴുതിവച്ചാണ് കൊച്ചുമിടുക്കി തന്റെ അമർഷം രേഖപ്പെടുത്തിയത്.

പേപ്പറിൽ ആദ്യ വരിയായി ഈ വാചകം കുറിച്ച ശേഷം കറന്റില്ലാത്ത സാഹചര്യം പെൻസിൽ ഉപയോഗിച്ച് വരച്ചുകാട്ടുകയും ചെയ്തിട്ടുണ്ട്. ഈ പ്രതിഷേധ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സംസ്ഥാനത്ത് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തുടരുന്ന പവർകട്ട് ജന ജീവിതത്തെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് അനുഭവപ്പെടാതിരുന്ന വൈദ്യുതി പ്രതിസന്ധി പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ തിരിച്ചെത്തിയതിൽ ജനങ്ങൾ കടുത്ത അമർഷത്തിലാണ്. സോഷ്യൽ മീഡിയയിൽ സർക്കാരിനെതിരെ ട്രോളുകളും വിമർശനങ്ങളും നിറയുകയാണ്.

കഴിഞ്ഞ വർഷങ്ങളിലും സമാനമായ പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പവർകട്ട് ഒഴിവാക്കിയിരുന്നുവെന്ന് പൊതുജനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ നിലവിലെ സർക്കാർ പ്രതിസന്ധി പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. പവർകട്ടിനെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ രംഗത്തെത്തിയത് ജനരോഷം കൂടുതൽ വർദ്ധിപ്പിച്ചിട്ടുണ്ട്.

**English Summary:**

> A primary school student named Ithukal from Maniyoor East LP School registered a unique protest against the unannounced power cuts under the UDF government. The student wrote "The power went out today while I was writing my diary" on paper, drawing the scene in pencil, which has now gone viral on social media. As unannounced power cuts continue to disrupt daily life across Kerala, public backlash and online criticism against the government's handling of the electricity crisis have intensified.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382092/student-unique-protest-against-kerala-power-cut-viral-note)