---
title: "സഫർ-എ-സബാൻ; റഹ്‌മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായി ഉർദു ഭാഷാ പദ്ധതിക്ക് തുടക്കം "
english_title: "Ayancheri Rahmaniya HSS Safar E Zaban Urdu Learning Project Launch"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382093/ayancheri-rahmaniya-hss-safar-e-zaban-urdu-project"
published_at: "2026-09-11T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa37aa11e0bf_ayancheri-rahmaniya-hss-safar-e-zaban-urdu-project.jpg"
keywords: ["Ayancheri Rahmaniya HSS", "Safar E Zaban", "Urdu Language Project"]
---

# സഫർ-എ-സബാൻ; റഹ്‌മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായി ഉർദു ഭാഷാ പദ്ധതിക്ക് തുടക്കം 

> **Lead Summary:** > ആയഞ്ചേരി: റഹ്‌മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ ഉർദു ഭാഷയിലൂടെ വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ടുകൊണ്ട് 5 മാസത്തെ "സഫർ-എ-സബാൻ" പ്രവർത്തന പദ്ധതിക്ക് തുടക്കമായി. "ഭാഷയുടെ യാത്ര... ജീവിതത്തിലെ വെളിച്ചം" എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ സമദ് പി. ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

> ആയഞ്ചേരി: റഹ്‌മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ ഉർദു ഭാഷയിലൂടെ വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ടുകൊണ്ട് 5 മാസത്തെ "സഫർ-എ-സബാൻ" പ്രവർത്തന പദ്ധതിക്ക് തുടക്കമായി. "ഭാഷയുടെ യാത്ര... ജീവിതത്തിലെ വെളിച്ചം" എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ സമദ് പി. ഉദ്ഘാടനം നിർവ്വഹിച്ചു.

അഞ്ചു മാസത്തെ പദ്ധതിയുടെ ഭാഗമായി ആഴ്ചയിലൊരു പ്രത്യേക ഭാഷാപഠന പീരീഡ്, വീടുകളിൽ ചെയ്യാനുള്ള ഭാഷാ പ്രവർത്തനങ്ങൾ, രക്ഷിതാക്കളുടെ പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തും. വ്യക്തിഗത സഫർ ഡയറി, സബാൻ പാസ്‌പോർട്ട്, ഭാഷോത്സവം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടക്കും.

മിസ്ബാഹുദ്ദീൻ പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് റവന്യൂ ജില്ലാ ഉർദു അക്കാദമിക് കോഡിനേറ്റർ യൂനുസ് വടകര മുഖ്യാതിഥിയായിരുന്നു. ഹസ്ന ഫാത്തിമ കെ.കെ. സ്വാഗതവും പി.കെ. അസീസ് പദ്ധതി അവതരണവും നടത്തി. വി. ജ്യോതി ലക്ഷ്മി, ശ്രീ ഭവാന ജി.എൻ., നസീർ എ.ടി.കെ. എന്നിവർ ആശംസകൾ അർപ്പിച്ചു.

** English Summary:**

> A 5-month Urdu language program titled "Safar-e-Zaban" was launched at Ayancheri Rahmaniya Higher Secondary School aiming at overall student development. Headmaster Abdul Samad P. inaugurated the event, which includes weekly language sessions, home activities, and parental involvement. Misbahudheen P. presided over the function where Kozhikode Revenue District Urdu Academic Coordinator Yunus Vatakara was the chief guest.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382093/ayancheri-rahmaniya-hss-safar-e-zaban-urdu-project)