---
title: "തൊഴിലുറപ്പു ക്ഷേമ നിധി ബില്‍   ന്യുനതകള്‍ ചൂണ്ടി കാണിച്ച്   കെ.കെ.രമ. എം.എല്‍.എ"
english_title: "Employment Guarantee Welfare Fund Bill Pointing out the shortcomings KKRama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3821/employment-guarantee-welfare-fund-bill-pointing-out-the-shortcomings-kkrama-mla"
published_at: "2021-10-06T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d942f7ab4e_kk rama mla .jpg"
keywords: []
---

# തൊഴിലുറപ്പു ക്ഷേമ നിധി ബില്‍   ന്യുനതകള്‍ ചൂണ്ടി കാണിച്ച്   കെ.കെ.രമ. എം.എല്‍.എ

> **Lead Summary:** വടകര: നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിബോര്‍ഡ് ബില്‍ തൊഴിലാളിവിരുദ്ധമെന്ന് കെ.കെ രമ എം.എല്‍.എ.

## Article Content

വടകര: നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിബോര്‍ഡ് ബില്‍ തൊഴിലാളിവിരുദ്ധമെന്ന് കെ.കെ രമ എം.എല്‍.എ.

ബില്ലില്‍ ഭേദഗതി നിര്‍ദേശിച്ചുള്ള പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2005ല്‍ യു.പി.എ സര്‍ക്കാരാണ് മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി കൊണ്ടുവന്നത്. മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ നിവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നു.

ബോര്‍ഡിന്റെ പേര് 'മഹത്മാ ഗാന്ധി അയ്യങ്കാളി തൊഴിലുറപ്പു തൊഴിലാളി ക്ഷേമനിധി' എന്നാക്കണമെന്ന് രമ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളികളില്‍നിന്ന് പിരിച്ചെടുക്കുന്ന അംശാദായത്തില്‍നിന്ന് ബോര്‍ഡിലെ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശമ്പളം കൊടുക്കുന്നത് തൊഴിലാളികളോട് ചെയ്യുന്ന വഞ്ചനയാണ്.

തൊഴിലെടുക്കാന്‍ പ്രായപരിധിയില്ലാത്തതുപോലെ ക്ഷേമനിധിയില്‍ അംഗമാകാനും പ്രായപരിധിയുണ്ടാകരുത്. അല്ലെങ്കില്‍ തൊഴിലാളികളില്‍ ഭൂരിപക്ഷവും ആനുകൂല്യങ്ങള്‍ക്ക് പുറത്താകുന്ന അവസ്ഥയുണ്ടാകും.

നിലവില്‍ തൊഴിലാളികള്‍ക്ക് കിട്ടികൊണ്ടിരിക്കുന്ന കൂലിയില്‍ നിന്ന് പ്രതിമാസം 50 രൂപ അടക്കുകയെന്നുപറയുന്നത് അനീതിയാണ്. ബില്ലില്‍ ഇത്തരത്തില്‍ പതിമൂന്നോളം ഭേദഗതികളാണ് കെ.കെ രമ എം.എല്‍.എ അവതരിപ്പിച്ചത്.

ബില്‍ നിയമമാകുമ്പോള്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ ഭേദഗതികള്‍ അംഗീകരിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് കെ.കെ രമ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3821/employment-guarantee-welfare-fund-bill-pointing-out-the-shortcomings-kkrama-mla)