---
title: "എം.എൽ.എയ്ക്ക് സ്വീകരണം; മികച്ച വനിതാ കർഷകരെ ആദരിച്ച് സ്വതന്ത്ര കർഷക സംഘം"
english_title: "Kuttiyadi SKS Parakkal Abdulla MLA Reception Women Farmers Honored"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382114/sks-kuttiyadi-parakkal-abdulla-mla-reception-women-farmers-honored"
published_at: "2026-09-11T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa393912a974_sks-kuttiyadi-parakkal-abdulla-mla-reception-women-farmers-honored.jpg"
keywords: ["Parakkal Abdulla MLA", "Swathanthra Karshaka Sangham", "Women Farmers"]
---

# എം.എൽ.എയ്ക്ക് സ്വീകരണം; മികച്ച വനിതാ കർഷകരെ ആദരിച്ച് സ്വതന്ത്ര കർഷക സംഘം

> **Lead Summary:** **ആയഞ്ചേരി: **സ്വതന്ത്ര കർഷക സംഘം വനിതാ വിങ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറക്കൽ അബ്‌ദുല്ല എം.എൽ.എയ്ക്ക് സ്വീകരണം നൽകി. ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി ട്രഷറർ സൂപ്പി നരിക്കാട്ടേരി നിർവ്വഹിച്ചു. എസ്.കെ.എസ് സംസ്ഥാന പ്രസിഡന്റ് റോഷ്‌നി ഖാലിദ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

## Article Content

**ആയഞ്ചേരി: **സ്വതന്ത്ര കർഷക സംഘം വനിതാ വിങ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറക്കൽ അബ്‌ദുല്ല എം.എൽ.എയ്ക്ക് സ്വീകരണം നൽകി. ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി ട്രഷറർ സൂപ്പി നരിക്കാട്ടേരി നിർവ്വഹിച്ചു. എസ്.കെ.എസ് സംസ്ഥാന പ്രസിഡന്റ് റോഷ്‌നി ഖാലിദ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

കർഷക സംഘം സംസ്ഥാന പ്രവർത്തക സമിതി അംഗം എ.കെ. റഷിദ്, പാറക്കൽ അബ്‌ദുല്ലയ്ക്കുള്ള ഉപഹാരം ചടങ്ങിൽ സമർപ്പിച്ചു. കുറ്റ്യാടി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച വനിതാ കർഷകരെ വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും എസ്.കെ.എസ് വനിതാ വിങ് സംസ്ഥാന ട്രഷററുമായ പി. സഫിയയും ജമീല പാറക്കൽ അബ്ദുല്ലയും ചേർന്ന് ആദരിച്ചു.

ചിറയിൽ മൂസ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ റോഷ്‌നി ഖാലിദ് മുഖ്യപ്രഭാഷണം നടത്തി. പി. സഫിയ, കെ.ടി. അബ്ദുറഹ്മാൻ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, വി.പി. കുഞ്ഞമ്മദ്, കെ.കെ. അന്തു, മൻസൂർ എടവലത്ത്, സറീന കേളോത്ത്, ജമീല അബ്ദുല്ല പാറക്കൽ, ചാത്തോത്ത് അഷ്റഫ്, സലീമ, ശരഫുന്നിസ, അയിഷ നടുക്കണ്ടി, കെ.പി. അന്തു, ഇസ്മയിൽ പിലാക്കൂൽ, പി.കെ. കുഞ്ഞബ്ദുല്ല, കുനിമ്മൽ കുഞ്ഞബ്ദുല്ല, ഒ.എം. സാറ, എം.പി. ഹാജറ തുടങ്ങിയവർ സംസാരിച്ചു.

**English Summary:**

The Kuttiyadi Constituency Committee of Swathanthra Karshaka Sangham (SKS) Women's Wing organized a reception for Parakkal Abdulla MLA at Ayancheri. Kozhikode District Muslim League Treasurer Sooppy Narikkatteri inaugurated the event. Outstanding women farmers from various panchayats in the constituency were honored during the function, which was presided over by Chirayil Moosa Haji.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382114/sks-kuttiyadi-parakkal-abdulla-mla-reception-women-farmers-honored)