---
title: "ടൗണുകളിൽ കുരുങ്ങി യാത്രക്കാർ; ഓർക്കാട്ടേരി വടകര ടൗണുകളിലെ ഗതാഗത സ്തംഭനം പരിഹരിക്കണം -  ആർ ജെ ഡി"
english_title: "Orkatteri Vadakara Traffic Jam Issue RJD Demands Permanent Solution"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382145/orkkatteri-vadakara-traffic-block-rjd-demands-solution"
published_at: "2026-09-11T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3ba4e0b97b_orkkatteri-vadakara-traffic-block-rjd-demands-solution.jpg"
keywords: ["Orkatteri Traffic", "Vadakara Traffic Block", "RJD Vadakara", "Kozhikode Traffic Issues"]
---

# ടൗണുകളിൽ കുരുങ്ങി യാത്രക്കാർ; ഓർക്കാട്ടേരി വടകര ടൗണുകളിലെ ഗതാഗത സ്തംഭനം പരിഹരിക്കണം -  ആർ ജെ ഡി

> **Lead Summary:** **വടകര: **ഓർക്കാട്ടേരി, വടകര ടൗണുകളിലുണ്ടാവുന്ന അനിയന്ത്രിതമായ ഗതാഗതക്കുരുക്കിന് അധികൃതർ ശാശ്വത പരിഹാരം കാണണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) വടകര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റോഡരികിലെ അനധികൃത വാഹന പാർക്കിങ്ങും അനിയന്ത്രിതമായ നിർമ്മാണ പ്രവർത്തനങ്ങളുമാണ് ഓർക്കാട്ടേരിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി.

## Article Content

**വടകര: **ഓർക്കാട്ടേരി, വടകര ടൗണുകളിലുണ്ടാവുന്ന അനിയന്ത്രിതമായ ഗതാഗതക്കുരുക്കിന് അധികൃതർ ശാശ്വത പരിഹാരം കാണണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) വടകര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റോഡരികിലെ അനധികൃത വാഹന പാർക്കിങ്ങും അനിയന്ത്രിതമായ നിർമ്മാണ പ്രവർത്തനങ്ങളുമാണ് ഓർക്കാട്ടേരിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി.

ഇതുമൂലം ടൗണിലെ കച്ചവട സ്ഥാപനങ്ങൾ പ്രതിസന്ധിയിലാവുകയും സ്ഥാപനങ്ങൾ പൂട്ടിപ്പോകുന്ന അവസ്ഥയാണെന്നും നേതാക്കൾ വ്യക്തമാക്കി. സമയബന്ധിതമായി സർവീസ് നടത്തേണ്ട ബസ്സുകളും വിദ്യാർത്ഥികളും ജീവനക്കാരും അടക്കമുള്ള യാത്രക്കാരും മണിക്കൂറുകളോളം ബ്ലോക്കിൽ കുടുങ്ങുകയാണ്.

ടൗണിലെ പാർക്കിങ് പൂർണ്ണമായും ഒഴിവാക്കി സ്ഥിരം പോലീസിനെ നിയോഗിച്ച് ഗതാഗതം സുഗമമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വടകര പഴയ സ്റ്റാൻഡിന് സമീപവും ഹൈവേയിൽ കൈനാട്ടി മുതൽ കരിമ്പന പാലം വരെയും സമാനമായ രീതിയിൽ ഗതാഗതക്കുരുക്ക് പതിവായിരിക്കുകയാണ്.

ശാസ്ത്രീയമല്ലാത്ത സർവീസ് റോഡുകളും ഇടയ്ക്കിടെ മാറുന്ന ഗതാഗത പരിഷ്കാരങ്ങളുമാണ് ഇതിന് കാരണം. അത്യാഹിത വിഭാഗത്തിലുള്ള ആംബുലൻസുകൾ ഉൾപ്പെടെയുള്ളവ ഈ കുരുക്കിൽ പെടുന്നത് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.

മണ്ഡലം പ്രസിഡണ്ട് കെ.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആർ.ജെ.ഡി ദേശീയ സമിതി അംഗം മനയത് ചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി. ദാമോദരൻ മാസ്റ്റർ, ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്കരൻ, ജില്ലാ സെക്രട്ടറി പി.പി. രാജൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ സംസാരിച്ചു.

English Summary:

Vadakara: Rashtriya Janata Dal Vadakara Mandalam Committee meeting demanded authorities find permanent solution to uncontrolled traffic jams in Orkatteri - Vadakara towns. Orkatteri town has traffic jam all time. Transport department or police unable to solve it. Parking vehicles on sides of road and uncontrolled construction activities are causing it. People hesitate to come to town. No one comes to shops. Shops are about to close without business. Buses that should run on time get stuck in block for hours. School students, government employees and private establishment workers are suffering a lot. Parking in town should be avoided and permanent police should be posted to ease traffic. Same situation near Vadakara old stand. Frequent changes in traffic reforms and illegal parking create much difficulty. On highway, vehicles getting stuck for hours from Kainatti to Karimpana bridge is becoming regular. Because service roads are not convenient and not scientifically constructed. Even ambulances carrying emergencies get stuck in block for long time. Rashtriya Janata Dal Vadakara Mandalam Committee demanded permanent solution for this.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382145/orkkatteri-vadakara-traffic-block-rjd-demands-solution)