---
title: "ഓർമകളിൽ ഇന്നും പാട്ടായി; വടകര കൃഷ്ണദാസ് ഓർമയുടെ ഒരു ദശകം സാംസ്കാരിക സദസോടെ ആചരിച്ചു"
english_title: "Vadakara Krishnadas Remembered Cultural Meet Marks One Decade Of His Memories"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382147/vadakara-krishnadas-decade-remembrance-cultural-meet-held"
published_at: "2026-09-11T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3bacec009e_vadakara-krishnadas-decade-remembrance-cultural-meet-held.jpg"
keywords: ["Vadakara News", "Cultural Meet Vadakara", "Kadathanad Music", "Vadakara Krishnadas"]
---

# ഓർമകളിൽ ഇന്നും പാട്ടായി; വടകര കൃഷ്ണദാസ് ഓർമയുടെ ഒരു ദശകം സാംസ്കാരിക സദസോടെ ആചരിച്ചു

> **Lead Summary:** വടകര: സംഗീതത്തിലൂടെ കടത്തനാടിന്റെ സാംസ്കാരിക മനസിൽ ഇടംനേടിയ വടകര കൃഷ്ണദാസിന്റെ ഓർമകൾക്ക് ഒരു ദശകം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ സംഗീതജീവിതവും സംഭാവനകളും അനുസ്മരിച്ച് ‘വടകര കൃഷ്ണദാസ് ഓർമയുടെ ഒരു ദശകം’ സാംസ്കാരിക സദസ് സംഘടിപ്പിച്ചു.

## Article Content

വടകര: സംഗീതത്തിലൂടെ കടത്തനാടിന്റെ സാംസ്കാരിക മനസിൽ ഇടംനേടിയ വടകര കൃഷ്ണദാസിന്റെ ഓർമകൾക്ക് ഒരു ദശകം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ സംഗീതജീവിതവും സംഭാവനകളും അനുസ്മരിച്ച് ‘വടകര കൃഷ്ണദാസ് ഓർമയുടെ ഒരു ദശകം’ സാംസ്കാരിക സദസ് സംഘടിപ്പിച്ചു.

വടകര ടൗൺഹാളിൽ സുഹൃത് സംഘത്തിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. കൃഷ്ണദാസിന്റെ സംഗീത ജീവിതവുമായി ബന്ധപ്പെട്ട ഓർമകളും അദ്ദേഹത്തിന്റെ സാംസ്കാരിക ഇടപെടലുകളും ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു.

വിടി മുരളി, സിബില സദാനന്ദൻ, ഫിറോസ് ബാബു, അശോകൻ ഒഞ്ചിയം, വേണു മണ്ടോടി, ജയൻ നാരായണ നഗരം, ഗോപാലകൃഷ്ണൻ, പ്രസന്ന, ഉമ്മർ കണ്ണൂർ, എൻജിനീയർ അബ്ദുറഹ്മാൻ, പി ഹരീന്ദ്രനാഥ്, തയ്യുള്ളതിൽ രാജൻ, കെ പി ദിനേശൻ തുടങ്ങിയവർ കൃഷ്ണദാസിന്റെ സംഗീത ജീവിതത്തിലെ ഓർമകൾ പങ്കുവെച്ചു. രാജൻ ചെറുവാട്ട് അധ്യക്ഷനായി.

‘കടത്തനാടിന്റെ പാട്ട് വഴികൾ’ എന്ന വിഷയത്തിൽ പ്രൊഫ. രാജേന്ദ്രൻ എടത്തുംകര സംസാരിച്ചു. കടത്തനാടിന്റെ സംഗീത സംസ്കാരത്തിൽ കെ കെ കൃഷ്ണദാസിന്റെ സ്ഥാനം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

‘മാപ്പിള സംഗീതം - ചരിത്രം വർത്തമാനം’ എന്ന വിഷയത്തിൽ ഫൈസൽ ഇളേറ്റിൽ സംസാരിച്ചു. വടകര കൃഷ്ണദാസ് ഉൾപ്പെടെയുള്ളവർ മാപ്പിളപ്പാട്ട് രംഗത്ത് നടത്തിയ സംഭാവനകൾ കൂടുതൽ പഠനവിധേയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വൈകിട്ട് നടന്ന അനുസ്മരണ സദസ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുരോഗമന പ്രസ്ഥാനങ്ങൾക്കും കേരളീയ സമൂഹത്തിനും കൃഷ്ണദാസിന്റെ പാട്ടുകൾ വലിയ മൂലധനമായിരുന്നുവെന്നും അത് തിരിച്ചറിയാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വിടി മുരളി അധ്യക്ഷനായി. സക്കീർ കോഹിനൂർ സ്വാഗതം പറഞ്ഞു.

തുടർന്ന് കൃഷ്ണദാസ് പാട്ടവതരണം നടന്നു. വിടി മുരളിയുടെ നേതൃത്വത്തിൽ നടന്ന ഗാനാവതരണത്തിൽ സിബില സദാനന്ദൻ, ശ്രീലത, ജയൻ നാരായണ നഗരം, പ്രബിത, സക്കീർ തുടങ്ങിയവരും പാട്ടുകൾ അവതരിപ്പിച്ചു.

ടി രാധാകൃഷ്ണൻ, സനൽ ദിവാകർ, പ്രശാന്തി പറമ്പത്ത്, സജീവൻ ചോറോട് എന്നിവർ സംസാരിച്ചു.

**English Summary:**

Vadakara: A cultural meet titled 'Vadakara Krishnadas - A Decade of Memory' was organized at Vadakara Town Hall by friends group to remember singer Vadakara Krishnadas on his tenth death anniversary. Speakers recalled his musical life and cultural contributions. Prof. Rajendran Edathumkara spoke on 'Kadathanad's musical paths' and Faisal Eletteril on 'Mappila music history and present'. Evening memorial meeting was inaugurated by Alankode Leelakrishnan. Musical tribute followed led by V T Murali.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382147/vadakara-krishnadas-decade-remembrance-cultural-meet-held)