---
title: "ചോറോട് പഞ്ചായത്തിൽ ബാല്യസ്പന്ദനം പദ്ധതിക്ക് തുടക്കം"
english_title: "Balyaspandanam Project Panchayat Level Inauguration Held At Chorode Grama Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382213/balyaspandanam-project-inauguration-chorode-panchayat"
published_at: "2026-09-11T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3ffa87aa2b_balyaspandanam-project-inauguration-chorode-panchayat.jpg"
keywords: ["Chorode Panchayat News", "Balyaspandanam Project", "ICDS"]
---

# ചോറോട് പഞ്ചായത്തിൽ ബാല്യസ്പന്ദനം പദ്ധതിക്ക് തുടക്കം

> **Lead Summary:** ചോറോട്: വനിതാ ശിശു വികസന വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബാല്യസ്പന്ദനം പദ്ധതിയുടെ ചോറോട് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പുത്തൻതെരു ഉദയ അങ്കണവാടിയിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈജി പ്രമോദ് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

ചോറോട്: വനിതാ ശിശു വികസന വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബാല്യസ്പന്ദനം പദ്ധതിയുടെ ചോറോട് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പുത്തൻതെരു ഉദയ അങ്കണവാടിയിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈജി പ്രമോദ് ഉദ്ഘാടനം നിർവഹിച്ചു.

ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീമതി ഷൈജി സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ.പി. ചന്ദ്രൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിതകുമാരി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനുശ്രീ സി.വി., വാർഡ് മെമ്പർ ലിനിത, എ.എൽ.എം.എസ്.ഇ കമ്മിറ്റി അംഗം കെ.പി. കരുണൻ എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു.

ബാല്യസ്പന്ദനം പദ്ധതിയുമായി ബന്ധപ്പെട്ട് ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ ക്ലാസ് നയിച്ചു. പദ്ധതിയുടെ ലക്ഷ്യങ്ങളും കുട്ടികളുടെ ആരോഗ്യ-ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പരിപാടിയിൽ വിശദീകരിച്ചു.

അങ്കണവാടി വർക്കർ ശ്രീമതി ശ്രീലത നന്ദി രേഖപ്പെടുത്തി. വനിതാ ശിശു വികസന വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി അങ്കണവാടി തലത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

**English Summary:**

Chorode: Panchayat-level inauguration of Balyaspandanam project jointly implemented by Women and Child Development Department and Health Department was held at Puthantheru Udaya Anganwadi in Chorode Grama Panchayat. Inaugurated by Panchayat President Shaiji Pramod. ICDS Supervisor Shaiji welcomed. Welfare Standing Committee Chairman KP Chandran presided. Development Standing Committee Chairperson Sajithakumari, Health-Education Standing Committee Chairperson Anusree CV, Ward Member Linitha, ALMSE Committee Member KP Karunan offered felicitations. Health Inspector Sunil led class on project objectives and child health welfare. Anganwadi worker Sreelatha proposed vote of thanks.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382213/balyaspandanam-project-inauguration-chorode-panchayat)