---
title: "ഉദ്ഘാടനം നാളെ: വടകരയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ പുതിയ ഓഫീസ്‌ പ്രവർത്തനത്തിനൊരുങ്ങുന്നു"
english_title: " All Kerala Retail Ration Dealers Association Vadakara New Office Inauguration Sunday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382325/ration-dealers-association-vadakara-new-office-inauguration-"
published_at: "2026-09-12T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa51c2ed1e96_ration-dealers-association-vadakara-new-office-inauguration.jpg"
keywords: ["Ration Dealers Association", "Johny Nelloor", "Kerala Ration Shop"]
---

# ഉദ്ഘാടനം നാളെ: വടകരയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ പുതിയ ഓഫീസ്‌ പ്രവർത്തനത്തിനൊരുങ്ങുന്നു

> **Lead Summary:** **വടകര: ** ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര: ** ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരള കൊയർ തിയറ്ററിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിൽ സജ്ജീകരിച്ചിരിക്കുന്ന പുതിയ ഓഫീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന റേഷൻ വ്യാപാരികളുടെ കുടുംബ സംഗമത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി മുഖ്യപ്രഭാഷണം നിർവഹിക്കും.

ചടങ്ങിൽ സംഘടനാ സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ ജനപ്രതിനിധികളും പങ്കെടുക്കുന്നതാണ്. ചടങ്ങിന്റെ ഭാഗമായി റേഷൻ വ്യാപാരി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. വാർത്താസമ്മേളനത്തിൽ താലൂക്ക് സെക്രട്ടറി കെ.പി. ബാബു, എം.കെ. ബാലൻ, കെ.ടി.കെ. മുരളി, കെ.എം. നിസാർ എന്നിവർ പങ്കെടുത്തിരുന്നു.

English Summary:

All Kerala Retail Ration Dealers Association Vadakara Taluk Committee new office inauguration on Sunday 10 AM at shopping complex near Kerala Coir Theatre. State President Johny Nelloor to inaugurate, State General Secretary T. Muhammedali to deliver keynote at family meet.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382325/ration-dealers-association-vadakara-new-office-inauguration-)