---
title: "വടകരയിൽ എക്സൈസ് പരിശോധനയിൽ വാഷും ചാരായവും പിടികൂടി; പ്രതി ഓടിരക്ഷപ്പെട്ടു"
english_title: "Vadakara Chemmarathur Excise Raid 150 Litre Wash Seized Accused Escaped"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382328/vadakara-chemmarathur-excise-raid-wash-seized"
published_at: "2026-09-12T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa524ba934a2_vadakara-chemmarathur-excise-raid-wash-seized.jpg"
keywords: ["Vadakara News", "Excise Raid", "Wash Seized"]
---

# വടകരയിൽ എക്സൈസ് പരിശോധനയിൽ വാഷും ചാരായവും പിടികൂടി; പ്രതി ഓടിരക്ഷപ്പെട്ടു

> **Lead Summary:** **വടകര: (https://vatakara.truevisionnews.com/**) ചെമ്മരത്തൂർ വങ്കമലയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 150 ലിറ്റർ വാഷും 200 മില്ലി ലിറ്റർ നേർപ്പിച്ച ചാരായവും പിടികൂടി. എക്സൈസ് സംഘത്തെ കണ്ട് മലയിൽ ചാരായം വാറ്റുകയായിരുന്ന ചെമ്മരത്തൂർ പാറക്കെട്ട് പറമ്പത്ത് സന്തോഷ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

## Article Content

**വടകര: (https://vatakara.truevisionnews.com/**) ചെമ്മരത്തൂർ വങ്കമലയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 150 ലിറ്റർ വാഷും 200 മില്ലി ലിറ്റർ നേർപ്പിച്ച ചാരായവും പിടികൂടി. എക്സൈസ് സംഘത്തെ കണ്ട് മലയിൽ ചാരായം വാറ്റുകയായിരുന്ന ചെമ്മരത്തൂർ പാറക്കെട്ട് പറമ്പത്ത് സന്തോഷ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

തുടർന്ന് ഇയാളെ പ്രതിചേർത്ത് എക്സൈസ് കേസെടുത്തിട്ടുണ്ട്. പ്രതിയായ സന്തോഷ് മുമ്പ് രണ്ട് ചാരായ കേസുകളിൽ പിടിയിലായി റിമാൻഡിൽ കഴിഞ്ഞിട്ടുള്ളയാളാണെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.

എക്സൈസിന്റെ അഭ്യർത്ഥന മാനിച്ചുകൊണ്ട് പ്രദേശത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന യുവാക്കളാണ് മലയിലേക്ക് കയറാനുള്ള വഴി എക്സൈസ് സംഘത്തിന് കാണിച്ചുകൊടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ. ജയപ്രസാദിന്റെ നേതൃത്വത്തിൽ സിവില്‍ എക്‌സൈസ് ഓഫീസര്‍ മിഥുനും പരിശോധനാ സംഘത്തിൽ പങ്കെടുത്തു.

English Summary:

Excise team raid at Vangamala, Chemmarathur, Vadakara seized 150 litre wash and 200 ml diluted arrack. Accused Santhosh (44) of Parakkettu Parambath, Chemmarathur who was distilling arrack escaped seeing excise team, case registered. Youth playing football guided excise to hill.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382328/vadakara-chemmarathur-excise-raid-wash-seized)