---
title: "മീത്തലെ മുക്കാളി അടിപ്പാത സമരം 82-ാം ദിവസത്തിലേക്ക്; പ്രക്ഷോഭ പന്തലിലെത്തി ഷാഫി പറമ്പിൽ എം.പി"
english_title: "Shafi Parambil MP Visits Chombala Meethale Mukkali Underpass Strike Venue"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382486/shafi-parambil-mp-visits-meethale-mukkali-underpass-protest-chombala"
published_at: "2026-09-13T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6c9a406e0b_shafi-parambil-mp-visits-meethale-mukkali-underpass-protest-chombala.jpg"
keywords: ["Shafi Parambil MP", "Meethale Mukkali Underpass Strike", "Chombala News"]
---

# മീത്തലെ മുക്കാളി അടിപ്പാത സമരം 82-ാം ദിവസത്തിലേക്ക്; പ്രക്ഷോഭ പന്തലിലെത്തി ഷാഫി പറമ്പിൽ എം.പി

> **Lead Summary:** ചോമ്പാല: ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി പ്രാദേശിക നിവാസികൾ നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന് പിന്തുണയുമായി ഷാഫി പറമ്പിൽ എം.പി സമരപ്പന്തലിലെത്തി. പ്രക്ഷോഭം 82 ദിവസം പിന്നിട്ട ഘട്ടത്തിലാണ് എം.പിയുടെ സന്ദർശനം.

## Article Content

ചോമ്പാല: ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി പ്രാദേശിക നിവാസികൾ നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന് പിന്തുണയുമായി ഷാഫി പറമ്പിൽ എം.പി സമരപ്പന്തലിലെത്തി. പ്രക്ഷോഭം 82 ദിവസം പിന്നിട്ട ഘട്ടത്തിലാണ് എം.പിയുടെ സന്ദർശനം.

മീത്തലെ മുക്കാളിയിലെ അടിപ്പാത വിഷയം പലതവണ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അടക്കമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് സമർപ്പന്തലിൽ സംസാരിക്കവെ എം.പി വ്യക്തമാക്കി. ദേശീയപാത നിർമാണത്തിൽ കരാർ കമ്പനികൾ നടത്തിയ പ്രവൃത്തികളിൽ വലിയ അനാസ്ഥ നിലനിൽക്കുന്നുണ്ട്.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ അനുഭവിക്കുന്ന ഗതാഗതക്കുരുക്കും മറ്റ് യാത്രാ പ്രയാസങ്ങളും പരിഹരിക്കാൻ എല്ലാ തലത്തിലും ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.

സമരസമിതി ചെയർമാൻ എം.വി. ജയപ്രകാശ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ലീല, പി. ബാബുരാജ്, എ. സുരേഷ്, പി.കെ. പ്രീത, പ്രദീപ് ചോമ്പാല, യു.എ. റഹീം, ഇ.കെ. പുരുഷോത്തമൻ, അനിത പിലാക്കണ്ടി, എ. ശിവദാസ്, ഷംസീർ ചോമ്പാല, ഫാദർ മനോജ് പി. മാത്യു, കുന്നുമ്മൽ മോഹനൻ, കുന്നുമ്മൽ ബ്രിജേഷ്, കെ.കെ. ഷെറിൻ കുമാർ തുടങ്ങിയവർ സംസാരിച്ചു.

**English Summary:**

Member of Parliament Shafi Parambil visited the protest venue at Meethale Mukkali in Chombala, extending solidarity to the ongoing strike demanding a vehicle underpass on the National Highway, which completed 82 days. Addressing the gathering, Shafi Parambil stated that he had brought the issue to the attention of Union Minister Nitin Gadkari multiple times and promised continued efforts to resolve the local traffic grievances caused by contractor negligence.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382486/shafi-parambil-mp-visits-meethale-mukkali-underpass-protest-chombala)