---
title: "അരവിന്ദഘോഷ് റോഡിലെ 229 ാം നമ്പര്‍ റേഷന്‍ കട നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി"
english_title: "Ration Shop No. 229, Aravind Ghosh Road Moved to renovated building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38252/ration-shop-no-229-aravind-ghosh-road-moved-to-renovated-building"
published_at: "2022-04-19T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e748ea8d6f_kp bindu .jpg"
keywords: []
---

# അരവിന്ദഘോഷ് റോഡിലെ 229 ാം നമ്പര്‍ റേഷന്‍ കട നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി

> **Lead Summary:** **വടകര :** അരവിന്ദഘോഷ് റോഡില്‍ പ്രവര്‍ത്തിക്കുന്ന 229 നമ്പര്‍ റേഷന്‍ കട തൊട്ടടുത്തുള്ള നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി. പുതിയ ലൈസന്‍സിക്ക് കട ഏല്‍പിച്ചു കൊടുക്കുന്ന ചടങ്ങും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ കെ. പി ബിന്ദു നിര്‍വഹിച്ചു.

## Article Content

**വടകര :** അരവിന്ദഘോഷ് റോഡില്‍ പ്രവര്‍ത്തിക്കുന്ന 229 നമ്പര്‍ റേഷന്‍ കട തൊട്ടടുത്തുള്ള നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി. പുതിയ ലൈസന്‍സിക്ക് കട ഏല്‍പിച്ചു കൊടുക്കുന്ന ചടങ്ങും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ കെ. പി ബിന്ദു നിര്‍വഹിച്ചു.

താലൂക്ക് സപ്ലെ ഓഫിസര്‍ സജീവന്‍ ടി.സി അദ്ധ്യക്ഷത വ.ഹിച്ചു റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ടി.വി. നിജിന്‍ സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍ പി.കെ.സതീശന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി ആദ്യവില്‍പന നടത്തി .

കൗണ്‍സിലര്‍ ഹരിദാസന്‍ കെ.എം, റേഷനിഗ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീധരന്‍ കെ.കെ, കുഞ്ഞികൃഷ്ണന്‍ കെ.പി , പൊതു പ്രവര്‍ത്തകരായ ശ്രീനിവാസന്‍ കെ, സിദ്ദിഖ് ഏ.വി, ലാലു എം, സി.പി ചന്ദ്രന്‍ ,രവിന്ദ്രന്‍ ഇ കെ, ലൈസന്‍സി നിദ.പി.എം എന്നിവര്‍ സംസാരിച്ചു.

സപ്ലെ ഓഫിസ് ജീവനക്കാരായ അണിമ ഏ ആര്‍, ശ്രീകാവ്യ എം, എന്‍ സുനില്‍കുമാര്‍ എസ് , ഗോപാലകൃഷ്ണന്‍ ഇ.കെ , പ്രജിത് ഒ.കെ, ശ്രീജിത് കുമാര്‍ കെ.പി എന്നിവരും നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38252/ration-shop-no-229-aravind-ghosh-road-moved-to-renovated-building)