---
title: "വീട് അറ്റകുറ്റപ്പണിക്ക് 50,000 രൂപ; ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകൾക്ക് സർക്കാർ സഹായം"
english_title: "Imbichi Bava Housing Renovation Scheme 2026-27 Financial Aid For Minority Widows Apply Till October 10"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382601/imbichi-bava-housing-renovation-scheme-2026-27-minority-widows-financial-aid"
published_at: "2026-09-14T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7df28d5958_imbichi-bava-housing-renovation-scheme-2026-27-minority-widows-financial-aid.jpg"
keywords: ["Imbichi Bava Scheme", "Minority Welfare Kerala", "Housing Scheme Kerala", "Kerala Government Scheme", "Widow Financial Aid"]
---

# വീട് അറ്റകുറ്റപ്പണിക്ക് 50,000 രൂപ; ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകൾക്ക് സർക്കാർ സഹായം

> **Lead Summary:** വടകര : ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം അനുവദിക്കുന്നു.

## Article Content

വടകര : ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം അനുവദിക്കുന്നു.

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന,പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്നവർക്കാണ് ധനസഹായം. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. ഒരു വീടിൻ്റെ അറ്റകുറ്റപ്പണികൾക്ക് തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത 50,000/-രൂപയാണ് ധനസഹായം.

വീടിൻ്റെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷകയുടെ സ്വന്തം അല്ലെങ്കിൽ പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിൻ്റെ പകർപ്പ്, റേഷൻ കാർഡിൻ്റെ പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിൻ്റെ വിസ്തീർണ്ണം തെളിയിക്കുന്നതിനുള്ള രേഖകൾ, മറ്റു വകുപ്പുകളിൽ നിന്നോ/സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.

പൂരിപ്പിച്ച അപേക്ഷ, അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാ ഫാറം www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ അതാത് ജില്ലാ കളക്ടറേറ്റിൽ സ്വീകരിക്കുന്ന അവസാന തീയതി 2026 ഒക്ടോബർ 10.

**English Summary:**

Minority Welfare Department announced financial aid under Imbichi Bava Housing Renovation Scheme 2026-27 for widows, divorced and abandoned women from minority communities including Muslim, Christian, Buddhist, Sikh, Jain and Parsi. Rs 50,000 non-refundable aid for house repair. House area should not exceed 1200 sq ft, applicant must be sole earner, BPL priority. Application form at www.mwdscholarship.kerala.gov.in, submit at District Collectorate Minority Welfare Section directly or by post till October 10, 2026 with required documents.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382601/imbichi-bava-housing-renovation-scheme-2026-27-minority-widows-financial-aid)