---
title: "സാന്ത്വനം; കിടപ്പുരോഗികളുടെ ശുശ്രൂഷയ്ക്ക് വിദ്യാർഥിക്കൂട്ടായ്മ; മണിയൂർ കാരുണ്യം പാലിയേറ്റീവും എൻ.എസ്.എസും കൈകോർക്കുന്നു"
english_title: "Maniyur Karunyam Palliative Care NSS Volunteers Home Care Training"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382712/maniyur-karunyam-palliative-nss-student-initiative-home-care"
published_at: "2026-09-15T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8e75c48fdb_maniyur-karunyam-palliative-nss-student-initiative-home-care.jpg"
keywords: ["Karunyam Palliative", "NSS Volunteers", "Home Care", "Palliative Care Kerala"]
---

# സാന്ത്വനം; കിടപ്പുരോഗികളുടെ ശുശ്രൂഷയ്ക്ക് വിദ്യാർഥിക്കൂട്ടായ്മ; മണിയൂർ കാരുണ്യം പാലിയേറ്റീവും എൻ.എസ്.എസും കൈകോർക്കുന്നു

> **Lead Summary:** **മണിയൂർ: **കിടപ്പുരോഗികളുടെ പരിചരണത്തിനായി മണിയൂർ കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറും മണിയൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ കൂട്ടായ്മയായ 'സ്റ്റുഡന്റ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവും' കൈകോർക്കുന്നു.

## Article Content

**മണിയൂർ: **കിടപ്പുരോഗികളുടെ പരിചരണത്തിനായി മണിയൂർ കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറും മണിയൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരുടെ കൂട്ടായ്മയായ 'സ്റ്റുഡന്റ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവും' കൈകോർക്കുന്നു.

കാരുണ്യം പാലിയേറ്റീവ് കെയർ നടത്തിവരുന്ന 'ഹോം കെയർ' നഴ്സിംഗ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പുതിയ ബാച്ചിലെ എൻ.എസ്.എസ് വിദ്യാർഥികൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഏകദേശം മുന്നൂറോളം കുട്ടികൾ ഇതിനകം തന്നെ കാരുണ്യം വഴി ഹോം കെയർ പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്.

പാലിയേറ്റീവ് പരിചരണത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നൽകിയ ശേഷമാണ് കുട്ടികളെ വീടുകളിലേക്ക് അയക്കുന്നത്. ഇനി വരുന്ന ദിവസങ്ങളിൽ രണ്ടോ മൂന്നോ വിദ്യാർഥികൾ നഴ്സുമാർക്കൊപ്പം രോഗികളുടെ വീടുകളിലെത്തി പരിചരണത്തിൽ പങ്കാളികളാകും. പങ്കെടക്കുന്ന മുഴുവൻ വളണ്ടിയർമാർക്കും സർട്ടിഫിക്കറ്റുകൾ നൽകും.

പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് മെമ്പർ അനീഷ് കുമാർ എം.പി നിർവ്വഹിച്ചു. സി.എം. വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിനു മാസ്റ്റർ, പി.പി. ഹമീദ്, പാലിയേറ്റീവ് സിസ്റ്റർമാരായ ജയശ്രീ എം., സിമിഷ രാജ് വി.പി എന്നിവർ സംസാരിച്ചു. എം.പി. അബ്ദുൾ റഷീദ് സ്വാഗതവും അജ്മൽ പി.പി നന്ദിയും പറഞ്ഞു. ഷെമിന കെ.എം, മധു മോഹൻ കെ.കെ, സെയ്ഫുന്നിസ സി., മധു അയിനപ്പ തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

In Maniyur, Karunyam Pain and Palliative and Student Initiative in Palliative, the collective of NSS volunteers from Maniyur Higher Secondary School, are joining hands for bedridden patient care. NSS volunteers have participated in Karunyam's home care nursing activities in previous years too, with about 300 students already involved after awareness classes on palliative care. Training for this year's new batch was held today, after which 2-3 students daily will visit patients' homes with nurses. All volunteers will get participation certificates. The training program was inaugurated by ward member Aneesh Kumar M.P, presided over by C.M Vijayan Master, with greetings from NSS Program Officer Binu Master, P.P Hameed, sisters Jayasree M and Simisha Raj V.P, welcome by M.P Abdul Rasheed and thanks by Ajmal P.P.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382712/maniyur-karunyam-palliative-nss-student-initiative-home-care)