---
title: "വടകരയില്‍ നിന്നും എംഡിഎംഎ  മയക്കുമരുന്ന് പിടികൂടി"
english_title: "mdma hunting in vatakara rly station "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38273/mdma-hunting-in-vatakara-rly-station"
published_at: "2022-04-19T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e875beeffe_vatkara mdma.jpg"
keywords: []
---

# വടകരയില്‍ നിന്നും എംഡിഎംഎ  മയക്കുമരുന്ന് പിടികൂടി

> **Lead Summary:** **വടകര:** എംഡിഎഎ മയക്കുമരുന്നുമായി രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ഓര്‍ക്കാട്ടേരി സ്വദേശികളായ വിഷ്ണു, സുരജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

**വടകര:** എംഡിഎഎ മയക്കുമരുന്നുമായി രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ഓര്‍ക്കാട്ടേരി സ്വദേശികളായ വിഷ്ണു, സുരജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചൊവ്വാഴ്ച മൂന്ന് മണിയോടെ വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിശോധനയാണ് ഇവരുരേയും പിടികൂടിയത്. വടകര എസ് ഐ എം നിജീഷ് പരിശോധനക്ക് നേതൃത്വം നല്‍കി.

ക്രിസ്റ്റല്‍ രൂപത്തിലുള്ള 5 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. ഇരുവരേയും അറസ്റ്റ്് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് വടകര പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38273/mdma-hunting-in-vatakara-rly-station)