---
title: "അണ്ടർപാസ് വേണം; 45-ാം ദിവസവും സമരം, ദേശീയപാത ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമെന്ന് ഷാഫി പറമ്പിൽ"
english_title: " Raised National Highway Issues With Union Ministers Says Vadakara MP Shafi Parambil At Chombala Protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382806/shafi-parambil-raised-nh-underpass-issue-with-central-ministers-chombala-protest-day-45"
published_at: "2026-09-15T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa95b9ae4b22_shafi-parambil-raised-nh-underpass-issue-with-central-ministers-chombala-protest-day-45.jpg"
keywords: ["Shafi Parambil", "Chombala", "Kettill Underpass", "National Highway Authority"]
---

# അണ്ടർപാസ് വേണം; 45-ാം ദിവസവും സമരം, ദേശീയപാത ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമെന്ന് ഷാഫി പറമ്പിൽ

> **Lead Summary:** ചോമ്പാല: ദേശീയപാതയിലെ അണ്ടർപാസ് ഉൾപ്പെടെയുള്ള ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ പ്രധാനമന്ത്രി ഒഴികെയുള്ള കേന്ദ്രമന്ത്രിമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പലതവണ നേരിൽ കണ്ട് ഉന്നയിച്ചിട്ടുണ്ടെന്ന് വടകര എം.പി. ഷാഫി പറമ്പിൽ പറഞ്ഞു.

## Article Content

ചോമ്പാല: ദേശീയപാതയിലെ അണ്ടർപാസ് ഉൾപ്പെടെയുള്ള ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ പ്രധാനമന്ത്രി ഒഴികെയുള്ള കേന്ദ്രമന്ത്രിമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പലതവണ നേരിൽ കണ്ട് ഉന്നയിച്ചിട്ടുണ്ടെന്ന് വടകര എം.പി. ഷാഫി പറമ്പിൽ പറഞ്ഞു.

ബ്ലോക്ക് ഓഫീസിന് സമീപം കേറ്റിൽ അണ്ടർപാസ് അനുവദിക്കണമെന്ന ജനകീയ ആവശ്യവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥ സംഘം ഉടൻ സ്ഥലത്തെത്തുമെന്നും അദ്ദേഹം അറിയിച്ചു.

കേറ്റിൽ അണ്ടർപാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ 45-ാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. ആവശ്യവുമായി ബന്ധപ്പെട്ട് സമരസമിതി ഭാരവാഹികൾ എം.പിക്ക് നിവേദനവും നൽകി.

സമരസമിതി ചെയർമാൻ അനിൽകുമാർ വി.പി. അധ്യക്ഷത വഹിച്ചു. കൺവീനർ വി.കെ. അനിൽകുമാർ, ജനപ്രതിനിധികളായ കോട്ടയിൽ രാധാകൃഷ്ണൻ, ശ്രീകല, വി.എൻ.പി. കവിത, അനിൽകുമാർ, ടി.ടി. രജനി, കെ.കെ. ജയചന്ദ്രൻ എന്നിവരും സാമൂഹിക-രാഷ്ട്രീയ-സംഘടനാ പ്രതിനിധികളായ പി. ബാബുരാജ്, പ്രദീപ് ചോമ്പാല, യു.എ. റഹീം, വി.പി. പ്രകാശൻ, ടി.ടി. പത്മനാഭൻ, സി.കെ. സുജിത്ത്, അജയ് മാളിയേക്കൽ എന്നിവരും സംസാരിച്ചു.

**English Summary:**

Vadakara MP Shafi Parambil reportedly said at 45th day program of people's agitation demanding underpass at Kettill near Block Office, Chombala, that he has raised issues affecting people including underpass on national highway multiple times in person with union ministers except Prime Minister and concerned officials. He said high-level team of National Highway Authority will soon visit spot regarding demand for Kettill underpass. Protest committee office bearers gave memorandum to MP. Committee chairman Anilkumar VP presided, convener VK Anilkumar, representatives and social-political organization leaders spoke.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382806/shafi-parambil-raised-nh-underpass-issue-with-central-ministers-chombala-protest-day-45)