---
title: "വടകരയിൽ പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു"
english_title: "10th Standard Student Saja Fathima Dies Of Fever In Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382861/vadakara-tenth-standard-student-dies-of-fever"
published_at: "2026-09-16T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa107dae84f_vadakara-tenth-standard-student-dies-of-fever.jpg"
keywords: ["Fever Death", "MUM School Vadakara", "Saja Fathima"]
---

# വടകരയിൽ പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു

> **Lead Summary:** **വടകര: **വടകരയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. കൈനാട്ടി മുട്ടുങ്ങൽ കാളിയാരവിട മണ്ടോടി സാജിദിന്റെ മകൾ സജ ഫാത്തിമ മരണപ്പെട്ടത്. വടകര എം.യു.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിനിയായിരുന്നു സജ ഫാത്തിമ.

## Article Content

**വടകര: **വടകരയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. കൈനാട്ടി മുട്ടുങ്ങൽ കാളിയാരവിട മണ്ടോടി സാജിദിന്റെ മകൾ സജ ഫാത്തിമ മരണപ്പെട്ടത്. വടകര എം.യു.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിനിയായിരുന്നു സജ ഫാത്തിമ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത പനിയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു സജ ഫാത്തിമ. എന്നാൽ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

വടകര എം.യു.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിദ്യാർഥിനിയുടെ അപ്രതീക്ഷിത വേർപാട് സഹപാഠികളെയും അധ്യാപകരെയും നാടിനെയും ഒരുപോലെ തീരാദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

മാതാവ് : ഹസീന. സഹോദരങ്ങൾ: സാനിയ മിർസ, മുഹമ്മദ് സഹൽ

**English Summary:**

A 10th-standard student passed away due to fever in Vadakara. The deceased has been identified as 15-year-old Saja Fathima, daughter of Mandodi Sajid from Kainatty, Muttungal. She was a student of Vadakara M.U.M Vocational Higher Secondary School. She fell ill with fever and was undergoing treatment before her condition worsened, leading to her death. She is survived by her mother, Haseena, and siblings, Saniya Mirza and Muhammad Sahal.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382861/vadakara-tenth-standard-student-dies-of-fever)