---
title: "പൂട്ടിയിട്ട് പൂട്ടിച്ച് ആരോഗ്യവകുപ്പ്! വടകരയിൽ 'ഹെൽത്തി കേരള' മിന്നൽ റെയ്ഡ്; ബേക്കറിയും ഐസ്ക്രീം പാർലറും അടപ്പിച്ചു"
english_title: "Healthy Kerala Campaign Vadakara 76 Establishments Inspected Two Bakeries Closed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382866/healthy-kerala-inspection-vadakara-two-shops-closed-unhygienic-food"
published_at: "2026-09-16T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa15d26280b_healthy-kerala-inspection-vadakara-two-shops-closed-unhygienic-food.jpg"
keywords: ["Healthy Kerala Campaign", "Food Safety Inspection Kozhikode", "Galaxy Bakery Vadakara Closed", "Kerala Health Department"]
---

# പൂട്ടിയിട്ട് പൂട്ടിച്ച് ആരോഗ്യവകുപ്പ്! വടകരയിൽ 'ഹെൽത്തി കേരള' മിന്നൽ റെയ്ഡ്; ബേക്കറിയും ഐസ്ക്രീം പാർലറും അടപ്പിച്ചു

> **Lead Summary:** **വടകര: **'ഹെൽത്തി കേരള' പരിപാടിയുടെ ഭാഗമായി വടകര മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലുമായി ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങൾ അടപ്പിച്ചു. വടകര കോൺവെന്റ് റോഡിലെ ഗാലക്സി ബേക്കറി ആൻഡ് കൂൾബാർ, പുഞ്ചിരി മില്ലിന് സമീപമുള്ള ഹാപ് ഡെയിലി ഐസ്ക്രീം സ്റ്റാൾ എന്നിവയാണ് ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ അടച്ചുപൂട്ടിച്ചത്.

## Article Content

**വടകര: **'ഹെൽത്തി കേരള' പരിപാടിയുടെ ഭാഗമായി വടകര മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലുമായി ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങൾ അടപ്പിച്ചു. വടകര കോൺവെന്റ് റോഡിലെ ഗാലക്സി ബേക്കറി ആൻഡ് കൂൾബാർ, പുഞ്ചിരി മില്ലിന് സമീപമുള്ള ഹാപ് ഡെയിലി ഐസ്ക്രീം സ്റ്റാൾ എന്നിവയാണ് ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ അടച്ചുപൂട്ടിച്ചത്.

വടകര മുനിസിപ്പാലിറ്റി, ചോറോട്, ഒഞ്ചിയം, ഏറാമല, അഴിയൂർ എന്നീ പഞ്ചായത്തുകളിലായി ആകെ 76 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ശുചിത്വഹീനമായ സാഹചര്യത്തിൽ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്ത മറ്റ് ചില സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും നിയമാനുസൃത നടപടികൾ സ്വീകരിക്കുകയും ചെയ്തു. കൂടാതെ, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനുള്ള COTPA ബോർഡുകൾ പ്രദർശിപ്പിക്കാത്ത രണ്ട് സ്ഥാപനങ്ങൾക്ക് നിയമപ്രകാരം പിഴ ചുമത്തി.

ഓർക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി, ചോറോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ പള്ളിക്കര, വടകര മുനിസിപ്പാലിറ്റി സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെബിദ എച്ച്., സിന്ധു ടി.കെ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ ടി., അജിന പി., ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജീവൻ സി. (ഏറാമല), രാജേഷ് സി.പി (അഴിയൂർ) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കല്ലുനിര UPHC, ചോറോട്, അഴിയൂർ, മടപ്പള്ളി FHC-കളിലെയും ഓർക്കാട്ടേരി CHC-യിലെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനാ സംഘത്തിൽ പങ്കെടുത്തു.

**English Summary:**

Under the 'Healthy Kerala' campaign, health authorities inspected 76 establishments across Vadakara Municipality and Chorode, Onchiyam, Eramala, and Azhiyur Panchayats. Two shops—Galaxy Bakery & Cool Bar and Hap Daily Ice Cream Stall—were ordered to close due to unhygienic conditions. Notices were issued to several other eateries, and fines were imposed on two shops for violating COTPA board display regulations.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382866/healthy-kerala-inspection-vadakara-two-shops-closed-unhygienic-food)