---
title: "വടകരയിലെ ബസ് സമരം ഒത്തുതീർന്നു; ഒക്ടോബർ 15 വരെ ലിങ്ക് റോഡിൽ നിന്ന് തന്നെ സർവീസ്, ഗതാഗതപ്രശ്നം പഠിക്കാൻ വിദഗ്ധ സമിതി"
english_title: "Vadakara Bus Strike Ended Collector Meeting Link Road Service Till October 15"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/383136/vadakara-bus-strike-ended-link-road-service-till-october-15-new"
published_at: "2026-09-17T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabc97144196_vadakara-bus-strike-ended-link-road-service-till-october-15-.jpg"
keywords: ["Vadakara Bus Strike", "Collector MS Madhavikutty", "Link Road Buses", "Private Bus Strike"]
---

# വടകരയിലെ ബസ് സമരം ഒത്തുതീർന്നു; ഒക്ടോബർ 15 വരെ ലിങ്ക് റോഡിൽ നിന്ന് തന്നെ സർവീസ്, ഗതാഗതപ്രശ്നം പഠിക്കാൻ വിദഗ്ധ സമിതി

> **Lead Summary:** **വടകര: **വടകരയില്‍ നിന്ന് കൊയിലാണ്ടി, പയ്യോളി-പേരാമ്പ്ര, കോട്ടക്കല്‍-കൊളാവിപാലംറൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ബസുകളിലെ തൊഴിലാളികള്‍ നടത്തിവന്ന ബസ് സമരം കളക്ടര്‍ എം.എസ്. മാധവിക്കുട്ടി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഒത്തുതീര്‍ന്നു.

## Article Content

**വടകര: **വടകരയില്‍ നിന്ന് കൊയിലാണ്ടി, പയ്യോളി-പേരാമ്പ്ര, കോട്ടക്കല്‍-കൊളാവിപാലംറൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ബസുകളിലെ തൊഴിലാളികള്‍ നടത്തിവന്ന ബസ് സമരം കളക്ടര്‍ എം.എസ്. മാധവിക്കുട്ടി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഒത്തുതീര്‍ന്നു.

ഈ റൂട്ടുകളിലെ ബസുകള്‍ ഒക്ടോബര്‍ 15 വരെ ലിങ്ക് റോഡ് കേന്ദ്രമായി സര്‍വീസ് നടത്താനും അതിനുള്ളില്‍ വടകര ഡിവൈഎസ്പി കണ്‍വീനറായ വിദഗ്ധ സമിതി ഗതാഗത പ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പിക്കാനും തീരുമാനമായി. ഇതിനായി കമ്മറ്റി രൂപീകരിക്കുകയും കമ്മറ്റിയുടെ കൺവീനറായി വടകര ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മറ്റ്‌ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും യോഗത്തിൽ തീരുമാനം ആയി. ഇന്ന് രാവിലെ കളക്ടറേറ്റില്‍ ചേര്‍ന്നയോഗത്തില്‍ പോലീസിലെയും മോട്ടോര്‍വാഹന വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരും, വടകര ജോയിന്റ് ആർടിഒ, എൻഫോഴ്‌സ്‌മെന്റ് ആർടിഒ, വടകര എംഎൽഎ പി എ, നഗരസഭാ ചെയർമാൻ , യൂനിയന്‍ നേതാക്കളും ബസുടമസ്ഥ സംഘം പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

ലിങ്ക് റോഡ് കേന്ദ്രമായ ബസ് സര്‍വീസ് പഴയ സ്റ്റാന്റിലേക്ക് മാറ്റിയതിനെതിരെ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ബസ് തൊഴിലാളികള്‍ സമരം തുടങ്ങിയത്.

English Summary:

Vadakara: Bus strike conducted by workers of buses operating from Vadakara to Koyilandy, Payyoli-Perambra, Kottakkal-Kolavipalam routes ended in meeting convened by Collector MS Madhavikutty. It was decided that buses on these routes will operate centered on Link Road till October 15 and within that, expert committee with Vadakara DySP as convener will study traffic problem and submit report. Committee was formed for this and Vadakara DySP was entrusted as convener of committee. It was also decided in meeting that other decisions will be taken after report submission. High officials from police and motor vehicle department, Vadakara Joint RTO, Enforcement RTO, Vadakara MLA PA, Municipal Chairman, union leaders and bus owners association representatives attended meeting held at Collectorate this morning. Bus workers started strike from last Monday against shifting of bus service centered on Link Road to old stand.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/383136/vadakara-bus-strike-ended-link-road-service-till-october-15-new)