---
title: "തിരുവള്ളൂരിലെ കാറപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ്  ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു"
english_title: "Thiruvallur Car Accident Injured Person Died NP Narayanan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/383231/thiruvallur-car-accident-injured-died-np-narayanan"
published_at: "2026-09-18T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacb66c87601_thiruvallur-car-accident-injured-died-np-narayanan.jpg"
keywords: ["Car Accident Kerala", "Kozhikode Medical College", "Road Accident"]
---

# തിരുവള്ളൂരിലെ കാറപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ്  ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

> **Lead Summary:** **വടകര: **തിരുവള്ളൂർ ടൗണിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി ഗുരുതരമായി പരിക്കേറ്റ വ്യാപാരി മരിച്ചു. തിരുവള്ളൂർ തുരുത്തി എൻ.പി. നാരായണൻ ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

## Article Content

**വടകര: **തിരുവള്ളൂർ ടൗണിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി ഗുരുതരമായി പരിക്കേറ്റ വ്യാപാരി മരിച്ചു. തിരുവള്ളൂർ തുരുത്തി എൻ.പി. നാരായണൻ ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ ദിവസം ടൗണിൽ വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ നാരായണന്റെ അടുത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. ഭാര്യ: പരേതയായ നാരായണി. മക്കൾ: കൃഷ്ണൻ, പുഷ്പ, ശ്രീജ, ഷൈജ. മരുമക്കൾ: ഷൈനി, ബിജു, മുരളി, പരേതനായ സുരേഷ്.

English Summary:

Car accident in Thiruvallur, injured person died. NP Narayanan of Thiruvallur Thuruthi, who was seriously injured in accident caused by car ramming in Thiruvallur town the other day, died. He was a person selling peanuts in town. Out-of-control car rammed towards him. 4 people were injured in accident. Narayanan, who was seriously injured, died while under treatment at Kozhikode Medical College. Wife: Late Narayani. Children: Krishnan, Pushpa, Sreeja, Shaija. Children-in-law: Shaini, Biju, Murali, late Suresh.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/383231/thiruvallur-car-accident-injured-died-np-narayanan)