---
title: "വിശ്വകർമ്മ ജയന്തി ആഘോഷം; ഇ.പി.എഫ് പരിധി ഉയർത്തിയ കേന്ദ്ര സർക്കാർ തീരുമാനം തൊഴിലാളികൾക്ക് ആശ്വാസകരം -അനിൽകുമാർ വൃന്ദാവനം"
english_title: "EPF Limit Hike Central Govt Decision Relieves Workers BMS Viswakarma Jayanti Ayancheri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/383272/epf-limit-hike-central-govt-decision-welcomed-bms-ayancheri"
published_at: "2026-09-18T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aace2e9aba9e_epf-limit-hike-central-govt-decision-welcomed-bms-ayancheri.jpg"
keywords: ["BMS Vadakara", "EPF Limit Hike", "Viswakarma Jayanti", "Kerala Trade Union News"]
---

# വിശ്വകർമ്മ ജയന്തി ആഘോഷം; ഇ.പി.എഫ് പരിധി ഉയർത്തിയ കേന്ദ്ര സർക്കാർ തീരുമാനം തൊഴിലാളികൾക്ക് ആശ്വാസകരം -അനിൽകുമാർ വൃന്ദാവനം

> **Lead Summary:** **ആയഞ്ചേരി: **ഇ.പി.എഫ് പരിധി ഉയർത്തിയ കേന്ദ്ര സർക്കാർ തീരുമാനം തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമാണെന്നും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും വാട്ടർ അതോറിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന ഉപാധ്യക്ഷൻ അനിൽകുമാർ വൃന്ദാവനം പ്രസ്താവിച്ചു. ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്) വടകര മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ ആയഞ്ചേരിയിൽ സംഘടിപ്പിച്ച വിശ്വകർമ്മ ജയന്തി ദിനാഘോഷ ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

## Article Content

**ആയഞ്ചേരി: **ഇ.പി.എഫ് പരിധി ഉയർത്തിയ കേന്ദ്ര സർക്കാർ തീരുമാനം തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമാണെന്നും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും വാട്ടർ അതോറിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന ഉപാധ്യക്ഷൻ അനിൽകുമാർ വൃന്ദാവനം പ്രസ്താവിച്ചു. ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്) വടകര മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ ആയഞ്ചേരിയിൽ സംഘടിപ്പിച്ച വിശ്വകർമ്മ ജയന്തി ദിനാഘോഷ ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം ബി.എം.എസ് മേഖലാ സെക്രട്ടറി അശോകൻ തിരുവള്ളൂർ നിർവ്വഹിച്ചു. ബി.എം.എസ് വടകര മേഖല ട്രഷറർ പി.കെ. കൃഷ്ണൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ബി.എം.എസ് ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രവിലാൽ കടമേരി മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ മേഖലാ വൈസ് പ്രസിഡന്റ് ബാബു കക്കട്ട് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബി.എം.എസ് ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പുലിക്കാട്ട് രാധാകൃഷ്ണൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

**English Summary:**

Water Authority Employees Sangh State Vice President Anilkumar Vrundavanam stated that the Central Government's decision to raise the EPF limit brings great relief to workers and praised the move. He was delivering the presidential address at the Viswakarma Jayanti celebration organized by BMS Vadakara Regional Committee in Ayancheri. The event was inaugurated by BMS Regional Secretary Ashokan Thiruvallur, with key addresses by various local union leaders.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/383272/epf-limit-hike-central-govt-decision-welcomed-bms-ayancheri)