---
title: "തൊഴിൽ നിഷേധത്തിനെതിരെ രോഷം; ആയഞ്ചേരിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പഞ്ചായത്ത് മാർച്ച്"
english_title: "Ayancheri Panchayat March MGNREGA Workers Protest Employment Issues 2026"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/383274/ayancheri-panchayat-march-mgnrega-workers-protest"
published_at: "2026-09-18T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aace3b87f5db_ayancheri-panchayat-march-mgnrega-workers-protest.jpg"
keywords: ["MGNREGA Protest Kerala", "Ayancheri Panchayat March", "Employment Issues 2026"]
---

# തൊഴിൽ നിഷേധത്തിനെതിരെ രോഷം; ആയഞ്ചേരിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പഞ്ചായത്ത് മാർച്ച്

> **Lead Summary:** കടമേരി: 2026 സാമ്പത്തിക വർഷത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നൽകാത്തതിലും കേന്ദ്ര സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയിലെ തെറ്റായ നയങ്ങൾക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.

## Article Content

കടമേരി: 2026 സാമ്പത്തിക വർഷത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നൽകാത്തതിലും കേന്ദ്ര സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയിലെ തെറ്റായ നയങ്ങൾക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.

പ്രതിഷേധ മാർച്ച് വടകര ഏരിയ ജോയിന്റ് സെക്രട്ടറി ധർമ്മരാജൻ മുടപ്പിലാവിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുനിത മലയിൽ അധ്യക്ഷത വഹിച്ചു. എൻ.കെ. ചന്ദ്രൻ, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, കെ.വി. ജയരാജ്, എം. ജാനു ടീച്ചർ, ഇ.പി. കുഞ്ഞബ്ദുള്ള, ടി. സജിത്ത് എന്നിവർ സംസാരിച്ചു. സമരത്തിന് രാധാ ചാലിൽ, ടി.എം. ലീല, ഗീത പറമ്പത്ത്, റജിന ചീക്കിലോട്, പി.സി. കുഞ്ഞിരാമൻ എന്നിവർ നേതൃത്വം നൽകി.

**English Summary:**

Mahatma Gandhi National Rural Employment Guarantee Scheme (MGNREGA) workers organized a protest march to the Ayancheri Grama Panchayat office. The protest was held against the non-allocation of work to laborers in the 2026 financial year and the central government's anti-worker policies in the employment scheme. Vadakara Area Joint Secretary Dharmarajan Mudappilavil inaugurated the march, which was presided over by Sunitha Malayil.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/383274/ayancheri-panchayat-march-mgnrega-workers-protest)