---
title: "വിജയാരവം 2026: വടകരയിലെ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും"
english_title: "Vijayaravam 2026 Vadakara Full A Plus Students Felicitation KK Rama MLA VIBI Programme September 27"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/383322/vijayaravam-2026-vadakara-full-a-plus-students-felicitation-kk-rama-mla-vibi-september-27"
published_at: "2026-09-18T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad2bc6d1601_vijayaravam-2026-vadakara-full-a-plus-students-felicitation-kk-rama-mla-vibi-september-27.jpg"
keywords: ["Vijayaravam 2026 Vadakara", "KK Rama MLA VIBI Education Project", "SSLC Plus Two Toppers", "Vatakara News"]
---

# വിജയാരവം 2026: വടകരയിലെ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും

> **Lead Summary:** വടകര: കെ.കെ. രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘വൈബി’ന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വടകര നിയോജക മണ്ഡലത്തിലെ വിദ്യാർഥികളെ അനുമോദിക്കും.

## Article Content

വടകര: കെ.കെ. രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘വൈബി’ന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വടകര നിയോജക മണ്ഡലത്തിലെ വിദ്യാർഥികളെ അനുമോദിക്കും.

‘വിജയാരവം 2026’ എന്ന പേരിലുള്ള അനുമോദന പരിപാടി സെപ്റ്റംബർ 27ന് രാവിലെ ഒമ്പത് മുതൽ വടകര പാർക്ക് റോഡിലെ ശ്രീനാരായണ സ്കൂളിൽ നടക്കും.

ഏറാമല, അഴിയൂർ, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളിലും വടകര നഗരസഭയിലും താമസിക്കുന്നവരും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുമായ വിദ്യാർഥികളെയാണ് പരിപാടിയിൽ അനുമോദിക്കുന്നത്.

മണ്ഡലത്തിൽ താമസിക്കുകയും പുറത്തുള്ള സ്കൂളുകളിൽ പഠിക്കുകയും ചെയ്യുന്ന വിദ്യാർഥികൾ ഫോട്ടോ, പേര്, മാർക്ക് ലിസ്റ്റ്, വിലാസം, ഫോൺ നമ്പർ, പഠിച്ച സ്കൂളിന്റെ പേര് എന്നിവ വാട്സ്ആപ്പ് വഴി +91 91888 57597 എന്ന നമ്പറിൽ അയച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കണം.

വടകര നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ രജിസ്റ്റർ ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് 0496 251 2020 എന്ന നമ്പറിൽ ബന്ധപ്പെടാം.

**English Summary:**

As part of KK Rama MLA's comprehensive education project 'VIBI', students of Vadakara constituency who secured full A Plus in SSLC and Plus Two exams will be felicitated. Programme named 'Vijayaravam 2026' will be held September 27 from 9 AM at Sree Narayana School, Park Road, Vadakara. Eligible students are those residing in Eramala, Azhiyoor, Onchiyam, Chorode panchayats and Vadakara municipality with full A Plus. Students residing in constituency but studying outside must send photo, name, mark list, address, phone number and school name via WhatsApp to +91 91888 57597 for registration. Students studying within constituency schools need not register.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/383322/vijayaravam-2026-vadakara-full-a-plus-students-felicitation-kk-rama-mla-vibi-september-27)