---
title: "മനുഷ്യമതിൽ തീർത്ത് പ്രതിഷേധം; അഴിയൂരിൽ കേറ്റിൽ അണ്ടർപാസ് ആവശ്യപ്പെട്ടുള്ള സമരം 50 ദിവസം പിന്നിട്ടു"
english_title: " Azhiyoor Ketti Underpass Demand Protest 50 Days Human Wall Black Mask BJP SC Morcha VC Beenish"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/383336/azhiyoor-ketti-underpass-demand-protest-50-days-human-wall-block-office-national-highway"
published_at: "2026-09-18T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad4c03b5db9_azhiyoor-ketti-underpass-demand-protest-50-days-human-wall-block-office-national-highway.jpg"
keywords: ["Azhiyoor Ketti Underpass Protest", "Azhiyoor Block Office National Highway", "Janakeeya Samara Samithi Azhiyoor"]
---

# മനുഷ്യമതിൽ തീർത്ത് പ്രതിഷേധം; അഴിയൂരിൽ കേറ്റിൽ അണ്ടർപാസ് ആവശ്യപ്പെട്ടുള്ള സമരം 50 ദിവസം പിന്നിട്ടു

> **Lead Summary:** അഴിയൂർ: ദേശീയപാതയിൽ ബ്ലോക്ക് ഓഫീസിന് സമീപം കേറ്റിൽ അണ്ടർപാസ് അനുവദിക്കണമെന്ന ആവശ്യവുമായി ജനകീയ സമരസമിതി നടത്തുന്ന സമരം 50 ദിവസം പിന്നിട്ടു. മിണ്ടാപ്രാണികൾക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സൗകര്യമൊരുക്കണമെന്ന ആവശ്യമാണ് സമരസമിതി മുന്നോട്ടുവയ്ക്കുന്നത്.

## Article Content

അഴിയൂർ: ദേശീയപാതയിൽ ബ്ലോക്ക് ഓഫീസിന് സമീപം കേറ്റിൽ അണ്ടർപാസ് അനുവദിക്കണമെന്ന ആവശ്യവുമായി ജനകീയ സമരസമിതി നടത്തുന്ന സമരം 50 ദിവസം പിന്നിട്ടു. മിണ്ടാപ്രാണികൾക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സൗകര്യമൊരുക്കണമെന്ന ആവശ്യമാണ് സമരസമിതി മുന്നോട്ടുവയ്ക്കുന്നത്.

സമരത്തിന്റെ 50-ാം ദിനത്തിൽ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത മാസ്ക് ധരിച്ച് സമരപ്പന്തലിന് ചുറ്റും മനുഷ്യ മതിൽ തീർത്തു. അൻപതാം ദിന സമരം ബി.ജെ.പി എസ്.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ബീനിഷ് ഉദ്ഘാടനം ചെയ്തു.

സമരസമിതി ചെയർമാൻ അനിൽകുമാർ വി.പി. അധ്യക്ഷത വഹിച്ചു.

കൺവീനർ വി.കെ. അനിൽകുമാർ, ജനപ്രതിനിധികളായ ശ്രീകല വി.എൻ.പി., കവിത അനിൽകുമാർ, ടി.ടി. രജനി, സജീവൻ വാണിയംകുളം എന്നിവരും സാമൂഹിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ പി. ബാബുരാജ്, എ.ടി. മഹേഷ്, റീന രയരോത്ത്, പ്രദീപ് ചോമ്പാല, വി.പി. പ്രകാശൻ, കെ.പി. ഗോവിന്ദൻ, കെ.പി. വിജയൻ, ഒ. ബാലൻ, ടി.ടി. പത്മനാഭൻ, സുജിത്ത് സി.കെ., അജയ് മാളിയേക്കൽ തുടങ്ങിയവരും സംസാരിച്ചു.

**English Summary:**

Agitation demanding cattle underpass near Block Office at Azhiyoor on National Highway completed 50 days. Janakeeya Samara Samithi demands safe crossing facility for animals. On 50th day, protesters formed human wall wearing black masks around protest pandal. Event inaugurated by BJP SC Morcha State General Secretary VC Beenish, chaired by Samithi Chairman Anilkumar VP, with convenor VK Anilkumar and representatives speaking.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/383336/azhiyoor-ketti-underpass-demand-protest-50-days-human-wall-block-office-national-highway)