---
title: "ചോമ്പാല്‍ മിനിസ്റ്റേഡിയം സംരക്ഷിക്കണമെന്ന്  എല്‍ ഡി എഫ് "
english_title: " LDF demands protection of Chompal Mini Stadium"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38343/ldf-demands-protection-of-chompal-mini-stadium"
published_at: "2022-04-19T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ee1e4709d3_ldf azhiyoor.jpg"
keywords: []
---

# ചോമ്പാല്‍ മിനിസ്റ്റേഡിയം സംരക്ഷിക്കണമെന്ന്  എല്‍ ഡി എഫ് 

> **Lead Summary:** **അഴിയൂര്‍: **ചോമ്പാല്‍ മിനി സ്റ്റേഡിയം സംരക്ഷിക്കണമെന്ന് എല്‍ ഡി എഫ് എല്‍ ഡി എഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചോമ്പാല്‍ മൈതാനം 3 ഏക്കര്‍ 68 സെന്റ് സ്ഥലം പഞ്ചായത്തിന്റെ കൈവശമുള്ളത്. മിനി സ്റ്റേഡിയത്തിന്റെ ഒരു ഭാഗം എകദേശം 30 സെന്റ് സ്ഥലം ദേശീയപാത വികസനത്തിന്റെ ഭാഗമായി കൈവശത്തിലിരിക്കുന്ന ഭൂമിയില്‍ നിന്ന് പോകുന്നുണ്ട്.

## Article Content

**അഴിയൂര്‍: **ചോമ്പാല്‍ മിനി സ്റ്റേഡിയം സംരക്ഷിക്കണമെന്ന് എല്‍ ഡി എഫ് എല്‍ ഡി എഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചോമ്പാല്‍ മൈതാനം 3 ഏക്കര്‍ 68 സെന്റ് സ്ഥലം പഞ്ചായത്തിന്റെ കൈവശമുള്ളത്. മിനി സ്റ്റേഡിയത്തിന്റെ ഒരു ഭാഗം എകദേശം 30 സെന്റ് സ്ഥലം ദേശീയപാത വികസനത്തിന്റെ ഭാഗമായി കൈവശത്തിലിരിക്കുന്ന ഭൂമിയില്‍ നിന്ന് പോകുന്നുണ്ട്.

നഷ്ടപ്പെടുന്ന ഭൂമിയുടെ അവകാശികള്‍ ഞങ്ങളാണ് എന്ന് വ്യാജേന ചിലര്‍ രംഗത്ത് വരുന്ന സ്ഥിതിയുണ്ട്. നിലവിലെ പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ അടിയന്തിരമായി സര്‍വ്വകക്ഷി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് എല്‍ ഡി എഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിനോട് ആവശ്യപ്പെട്ട് നിവേദനം നല്‍കി.

എല്‍ ഡി എഫ് കണ്‍വീനര്‍ എം പി ബാബു,പി വാസു (സി പി എം),കെ വി രാജന്‍ മാസ്റ്റര്‍ (സി പി ഐ),കെ പി പ്രമോദ് (ജെ ഡി എസ്), മുബാസ് കല്ലേരി (ഐ എന്‍ എല്‍) എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38343/ldf-demands-protection-of-chompal-mini-stadium)