---
title: "വടകര കൈനാട്ടിയിൽ റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു"
english_title: "Vadakara Kainatti Parked Car Fire Maruti Suzuki Showroom Employee Vehicle Gutted Fire Force"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/383447/vadakara-kainatti-parked-car-fire-maruti-showroom-employee-fire-force"
published_at: "2026-09-19T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae60ce87958_vadakara-kainatti-parked-car-fire-maruti-showroom-employee-fire-force.jpg"
keywords: ["Kainatti Car Fire", "Vadakara   Car Fire", "Vadakara Fire Force"]
---

# വടകര കൈനാട്ടിയിൽ റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു

> **Lead Summary:** വടകര: കൈനാട്ടിക്ക് സമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സമീപത്തെ മാരുതി സുസുക്കി ഷോറൂം ജീവനക്കാരന്റേതാണ് കത്തിയ കാർ.

## Article Content

വടകര: കൈനാട്ടിക്ക് സമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സമീപത്തെ മാരുതി സുസുക്കി ഷോറൂം ജീവനക്കാരന്റേതാണ് കത്തിയ കാർ.

രാവിലെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഉച്ചയോടെ പുക ഉയരുന്നത് ഷോറൂമിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവർ ഉടൻ സ്ഥലത്തെത്തിയപ്പോഴേക്കും കാറിൽ തീ ആളിപ്പടർന്നിരുന്നു. തുടർന്ന് വടകരയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.

തീപിടിത്തത്തിൽ കാറിന്റെ മുൻഭാഗം ഏതാണ്ട് പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

**English Summary:**

A parked car caught fire and was gutted near Kainatti in Vadakara on Saturday afternoon. The car belonged to an employee of nearby Maruti Suzuki showroom and was parked roadside since morning. Showroom staff noticed smoke but fire had spread. Fire force from Vadakara doused the blaze. Front portion of car fully gutted, no injuries reported.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/383447/vadakara-kainatti-parked-car-fire-maruti-showroom-employee-fire-force)