---
title: "നിലവിളക്ക് തെളിയുമ്പോള്‍ സുഹൃത്തുക്കള്‍ക്ക്  നോമ്പ് തുറ ഒരുക്കി ശ്രീജിത്ത്"
english_title: "ifthar meet in sreejith house ontham road vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38349/ifthar-meet-in-sreejith-house-ontham-road-vatakara"
published_at: "2022-04-19T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625eea14d8707_ifthar sreejith .jpg"
keywords: []
---

# നിലവിളക്ക് തെളിയുമ്പോള്‍ സുഹൃത്തുക്കള്‍ക്ക്  നോമ്പ് തുറ ഒരുക്കി ശ്രീജിത്ത്

> **Lead Summary:** വടകര: മതങ്ങളുടെ മാനവികത മരിച്ചു പോയ കെട്ട കാലത്ത് സൗഹൃദത്തിന്റെ വിഭവങ്ങളുമായി ഒന്തം റോഡിലെ ശ്രീജിത്ത് വീട്ടില്‍ സുഹൃത്തുക്കള്‍ക്കായി നോമ്പ് തുറ നടത്തി.

## Article Content

വടകര: മതങ്ങളുടെ മാനവികത മരിച്ചു പോയ കെട്ട കാലത്ത് സൗഹൃദത്തിന്റെ വിഭവങ്ങളുമായി ഒന്തം റോഡിലെ ശ്രീജിത്ത് വീട്ടില്‍ സുഹൃത്തുക്കള്‍ക്കായി നോമ്പ് തുറ നടത്തി.

ചെറുപ്രായം മുതല്‍ തന്നെ ശ്രീജിത്ത് എല്ലാ വിഷുവിനും, ഓണത്തിനും ഒന്തം റോഡിലെ വീട്ടില്‍ വെച്ച് അന്യമതസ്ഥര്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടി ഉച്ചഭക്ഷണം ഒരുക്കാറുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷം കോവിഡിന്റെ സഹചര്യത്തില്‍ ആരെയും വീട്ടില്‍ വിളിച്ച് സല്‍ക്കരിക്കാന്‍ സാധിച്ചിരുന്നില്ല.

ഇത്തവണ വിഷുവും റമളാന്‍ മാസവും ഒരുമിച്ച് എത്തിയതോടെ ശ്രീജിത്തിനും സുഹൃത്തുക്കള്‍ക്കും ഇരിട്ടി മധുരമായി മാറി. എല്ലാവരെയും വിളിച്ച് പിപുലമായരീതിയില്‍ നോമ്പ് തുറ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നോമ്പ് തുറ സംഘടിപ്പിക്കാനും വിഭവങ്ങള്‍ ഒരുക്കാനും സുഹൃത്തുക്കളായ സുരേഷ് പാക്കയില്‍, ധനീഷ്, ദിനേഷന്‍ കെ പി ശ്രീലേഷ് പി കെ എന്നിവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38349/ifthar-meet-in-sreejith-house-ontham-road-vatakara)