---
title: "ചെമ്മരത്തൂരില്‍ കിണറ്റിലകപ്പെട്ട യുവതിയെ രക്ഷപ്പെടുത്തി  ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍"
english_title: "The young woman who was trapped in the well was rescued Firefighters"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38354/the-young-woman-who-was-trapped-in-the-well-was-rescued-firefighters"
published_at: "2022-04-19T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ef31266a4e_fire force.jpg"
keywords: []
---

# ചെമ്മരത്തൂരില്‍ കിണറ്റിലകപ്പെട്ട യുവതിയെ രക്ഷപ്പെടുത്തി  ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍

> **Lead Summary:** ചെമ്മരത്തൂര്‍: കിണറ്റില്‍ വീണ യുവതിയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍. വീടിനോട് ചേര്‍ന്ന് കിടക്കുന്ന കിണറ്റില്‍ അകപെട്ട യുവതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് ഫയര്‍ഫോഴ്‌സ് റെസ്‌ക്യു നെറ്റ് ഉപയോഗിച്ച് പുറത്തെടുത്തത്.

## Article Content

ചെമ്മരത്തൂര്‍: കിണറ്റില്‍ വീണ യുവതിയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍. വീടിനോട് ചേര്‍ന്ന് കിടക്കുന്ന കിണറ്റില്‍ അകപെട്ട യുവതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് ഫയര്‍ഫോഴ്‌സ് റെസ്‌ക്യു നെറ്റ് ഉപയോഗിച്ച് പുറത്തെടുത്തത്.

ഉടന്‍ തന്നെ പ്രഥമിക ശുശ്രൂഷ നല്‍കി കൊണ്ട് സേനയുടെ വാഹനത്തില്‍ വടകരയിലെ ആശുപത്രിയില്‍ എത്തിച്ചു. അസി: സ്റ്റേഷന്‍ ഓഫീസര്‍ കെ സതിശന്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

രക്ഷ പ്രവര്‍ത്തനത്തില്‍ ഗ്രേഡ് അസി: സ്റ്റേഷന്‍ ഓഫീസര്‍ പുഷ്പരാജ്, ഫയര്‍& റെസ്‌ക്യൂ ഓഫീസര്‍മാരായ ബൈജു . കെ ,പ്രജിത്ത് നാരായണന്‍, ആദര്‍ശ് . വി കെ , ഷാഗില്‍ കെ , ജാഹിര്‍ എം , ഹോ ഗാര്‍ഡ് സി. ഹരിഹരന്‍ , സുരേഷ്. എന്നിവര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38354/the-young-woman-who-was-trapped-in-the-well-was-rescued-firefighters)