---
title: "മയക്ക് മരുന്ന് വേട്ട ;  വടകരയില്‍ പിടിയിലായത്  ഏറാമല സ്വദേശികള്‍"
english_title: "Two arrested for possession of cannabis and ADMA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38357/two-arrested-for-possession-of-cannabis-and-adma"
published_at: "2022-04-19T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625ef6c5c9888_prathikal.jpg"
keywords: []
---

# മയക്ക് മരുന്ന് വേട്ട ;  വടകരയില്‍ പിടിയിലായത്  ഏറാമല സ്വദേശികള്‍

> **Lead Summary:** **വടകര: **കഞ്ചാവും എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍ ഓര്‍ക്കാട്ടേരി ഏറാമല സ്വദേശികളായ രാമത്ത് വിഷ്ണു പുനത്തില്‍ സൂരജ് എന്നിവരെയാണ് പൊലീസിന്റെ വലയിലായത്. ചൊവ്വാഴ്ച മൂന്ന് മണിയോടെ വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിശോധനയാണ് ഇവരുരേയും പിടികൂടിയത്.

## Article Content

**വടകര: **കഞ്ചാവും എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍ ഓര്‍ക്കാട്ടേരി ഏറാമല സ്വദേശികളായ രാമത്ത് വിഷ്ണു പുനത്തില്‍ സൂരജ് എന്നിവരെയാണ് പൊലീസിന്റെ വലയിലായത്. ചൊവ്വാഴ്ച മൂന്ന് മണിയോടെ വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിശോധനയാണ് ഇവരുരേയും പിടികൂടിയത്.

വടകരയിലെ എസ് ഐമാരായ എം നിജീഷ് ,അഫ്‌സല്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. ക്രിസ്റ്റല്‍ രൂപത്തിലുള്ള 5 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. കോഴിക്കോട് റൂറല്‍ ജില്ലയില്‍ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ നാര്‍ക്കോട്ടിക്ക് റെയ്ഡ് ശക്തമാക്കുന്നതിനിടയില്‍ പട്രോളിംഗിനിടെ സംശയം തോന്നിയ ഇവരുടെ പള്‍സര്‍ ബൈക്ക് പരിശോധിച്ചതില്‍

കോഴിക്കോട് റൂറല്‍ ജില്ലയില്‍ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ നാര്‍ക്കോട്ടിക്ക് റെയ്ഡ് ശക്തമാക്കുന്നതിനിടയില്‍ പട്രോളിംഗിനിടെ സംശയം തോന്നിയ ഇവരുടെ പള്‍സര്‍ ബൈക്ക് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ കഞ്ചാവ് കിട്ടിയതിനെ തുടര്‍ന്ന് തഹസില്‍ ദാരുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ദേഹപരിശോധനയില്‍ വിഷ്ണുവിന്റെ പാന്‍സിന്റെ പോക്കറ്റില്‍ നിന്ന് 5 ഗ്രാം എംഡിഎഎ കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38357/two-arrested-for-possession-of-cannabis-and-adma)