---
title: "ചെമ്മരത്തൂരിൽ വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്നയാൾക്ക് കുറുക്കന്റെ കടിയേറ്റു; രക്ഷകയായി ആശാവർക്കറായ ഭാര്യ"
english_title: "Fox Bite In Chemarathur Man Injured While Standing In Courtyard"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/383648/fox-bite-chemarathur-man-injured-wife-rescued"
published_at: "2026-09-21T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0e6d2b8f7e_fox-bite-chemarathur-man-injured-wife-rescued.jpg"
keywords: ["Fox Bite", "Chemarathur News", "Vadakara News", "Animal Attack"]
---

# ചെമ്മരത്തൂരിൽ വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്നയാൾക്ക് കുറുക്കന്റെ കടിയേറ്റു; രക്ഷകയായി ആശാവർക്കറായ ഭാര്യ

> **Lead Summary:** **ചെമ്മരത്തൂര്‍: **ചെമ്മരത്തൂരിൽ വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്നയാൾക്ക് കുറുക്കന്റെ കടിയേറ്റു. പനച്ചിയുള്ളതിൽ രാജൻ ആണ് ആക്രമണത്തിനിരയായത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന രാജന് നേരെ പെട്ടെന്ന് കുറുക്കൻ പാഞ്ഞടുത്ത് കടിയൽപ്പിക്കുകയായിരുന്നു.

## Article Content

**ചെമ്മരത്തൂര്‍: **ചെമ്മരത്തൂരിൽ വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്നയാൾക്ക് കുറുക്കന്റെ കടിയേറ്റു. പനച്ചിയുള്ളതിൽ രാജൻ ആണ് ആക്രമണത്തിനിരയായത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന രാജന് നേരെ പെട്ടെന്ന് കുറുക്കൻ പാഞ്ഞടുത്ത് കടിയൽപ്പിക്കുകയായിരുന്നു.

രാജന്റെ കൈക്കാണ് പരിക്കേറ്റത്. കുറുക്കൻ ആക്രമിക്കുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന ഭാര്യ സിമയാണ് സമയോചിതമായി ഇടപെട്ട് രാജനെ രക്ഷപ്പെടുത്തിയത്. വടകര സിവിൽ ഡിഫൻസ് അംഗവും തിരുവള്ളൂർ പഞ്ചായത്തിലെ ആശാവർക്കറുമാണ് സിമ. കടിയേറ്റ രാജൻ ഉടൻതന്നെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ചികിത്സ തേടി.

English Summary:

A man was bitten by a fox while standing in his courtyard in Chemarathur. The injured is Rajan (61) of Panachiyullathil. The incident occurred around 4 pm on Sunday when a fox ran up and bit him on the hand. He is undergoing treatment at Vadakara District Hospital. His wife Sima, a Vadakara Civil Defence member and ASHA worker of Thiruvallur panchayat, rescued him during the attack.**
**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/383648/fox-bite-chemarathur-man-injured-wife-rescued)