---
title: "ഗതാഗത പരിഷ്കാരമോ ദുരിതമോ? വടകര ടൗണിലെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ രാഷ്ട്രീയ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി യോഗം"
english_title: "Vadakara Town Traffic Reforms Hardship Rashtriya Mahila Janata Dal Mandalam Committee Bus Stand Market Road Parking Service Road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/384116/vadakara-town-traffic-reforms-hardship-rashtriya-mahila-janata-dal-mandalam-committee"
published_at: "2026-09-25T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab5ff170941a_vadakara-town-traffic-reforms-hardship-rashtriya-mahila-janata-dal-mandalam-committee.jpg"
keywords: ["Vadakara News", "Vadakara Town Traffic Reforms", "Rashtriya Mahila Janata Dal Mandalam Committee Meeting"]
---

# ഗതാഗത പരിഷ്കാരമോ ദുരിതമോ? വടകര ടൗണിലെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ രാഷ്ട്രീയ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി യോഗം

> **Lead Summary:** വടകര: ടൗണിൽ ഇടയ്ക്കിടെ നടപ്പാക്കുന്ന ഗതാഗത പരിഷ്കാരങ്ങൾ വാഹന യാത്രക്കാർക്കും പൊതുജനങ്ങൾക്കും ദുരിതമാകുന്നതായി രാഷ്ട്രീയ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

## Article Content

വടകര: ടൗണിൽ ഇടയ്ക്കിടെ നടപ്പാക്കുന്ന ഗതാഗത പരിഷ്കാരങ്ങൾ വാഹന യാത്രക്കാർക്കും പൊതുജനങ്ങൾക്കും ദുരിതമാകുന്നതായി രാഷ്ട്രീയ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

ബസ് സ്റ്റാൻഡുകൾ ഇടയ്ക്കിടെ മാറ്റുന്നതും മാർക്കറ്റ് റോഡിലെ പാർക്കിംഗ് സംവിധാനത്തിലെ അപാകതകളും സർവീസ് റോഡുകളുടെ ശോച്യാവസ്ഥയും ടൗണിലെ ചെറുറോഡുകളുടെ തകർച്ചയും ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി.

ടൗണിലെ റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നും വാഹന യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് എം. സതി അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബേബി ബാലമ്പ്രത്ത്, ചന്ദ്രി കെ.വി., ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത വിനോദ്, പഞ്ചായത്ത് അംഗം രേഷ്മ പയോളത്തിൽ, ഏറാമല പഞ്ചായത്തംഗം രമ്യ കണ്ടിയിൽ, ഏറാമല പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഭവാനി, രേവതി പെരുവാണ്ടിയിൽ, തങ്കമണി പി.ടി., രാജിത പതേരി, അനിത സി.കെ., ഷിനി അഴിയൂർ എന്നിവർ സംസാരിച്ചു.

മണ്ഡലം സെക്രട്ടറി ഉഷ ചാത്തംകണ്ടി സ്വാഗതവും ബീജ ഗംഗാധരൻ നന്ദിയും പറഞ്ഞു.

**English Summary:**

Rashtriya Mahila Janata Dal Vadakara Mandalam Committee alleged frequent traffic reforms in Vadakara town cause hardship to motorists and public. Frequent shifting of bus stands, parking flaws on Market Road, poor condition of service roads and small roads adversely affect traffic. Committee demanded roads be made motorable urgently and reforms implemented without hardship. Meeting presided by Mandalam President M Sathi, Secretary Prasad Vilangil explained programs. State member Baby Balambroth, Chandri KV, Chorode Vice President Ajitha Vinod and others spoke.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/384116/vadakara-town-traffic-reforms-hardship-rashtriya-mahila-janata-dal-mandalam-committee)