---
title: "എം ഡി എം എ കേസ് പ്രതിക്ക് പങ്കാളിയിൽ നിന്ന് വെട്ടേറ്റ സംഭവം, ഗുരുതര പരിക്കിനെ തുടർന്ന് കീർത്തയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി"
english_title: "Vadakara Teacher Stabbing Case More Details Keerthana Injured Accused Bineesh In Custody"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/384268/vadakara-teacher-keerthana-stabbing-injury-details-bineesh-custody"
published_at: "2026-09-26T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab76ae423018_vadakara-teacher-keerthana-stabbing-injury-details-bineesh-custody.jpg"
keywords: ["Vadakara Teacher Attack", "Keerthana Injury Details", "Bineesh Custody", "Vadakara MDMA Case Update"]
---

# എം ഡി എം എ കേസ് പ്രതിക്ക് പങ്കാളിയിൽ നിന്ന് വെട്ടേറ്റ സംഭവം, ഗുരുതര പരിക്കിനെ തുടർന്ന് കീർത്തയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

> **Lead Summary:** **വടകര: **എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴുത്തിനും കാലിനുമാണ് കീർത്തനയ്ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കീർത്തനയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**വടകര: **എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴുത്തിനും കാലിനുമാണ് കീർത്തനയ്ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കീർത്തനയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെയാണ് സംഭവം. ഹൈക്കോടതി ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ് കീർത്തനയെ പങ്കാളിയായ ബിനീഷ് ആക്രമിച്ചതെന്നാണ് വിവരം. കൈയിൽ കരുതിയിരുന്ന മരക്കായുധം ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ബിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കീർത്തന വിവാഹിതയാണ്. ഭർത്താവുമായി വേർപിരിഞ്ഞ ശേഷം ബിനീഷിനൊപ്പമായിരുന്നു താമസം. എംഡിഎംഎ കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഇരുവരും അകന്നിരുന്നു. പിന്നീട് കീർത്തന ജാമ്യത്തിലിറങ്ങിയെങ്കിലും ഇരുവരും നേരിൽ കണ്ടിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

ഇരുവരും തമ്മിലുള്ള അകൽച്ചയും കീർത്തന എംഡിഎംഎ കേസിൽ പ്രതിയായതുമായി ബന്ധപ്പെട്ട വിരോധവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

English Summary:

Q Care Ayurvedic and Unani Hospital in Kuttiady offers relief for those suffering from chronic ailments. Treatments available for joint pain, back pain, skin diseases, varicose, menstrual issues, hair fall, monsoon diseases, along with wellness therapies like Prasava Raksha, Uzhichil and body massage. Located opposite Sirajul Huda Campus on Kuttiady-Wayanad Road. Contact: +91 9567378797.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/384268/vadakara-teacher-keerthana-stabbing-injury-details-bineesh-custody)