---
title: "മായാത്ത സ്വരമാധുര്യം; എസ്.പി. ബാലസുബ്രഹ്മണ്യം അനുസ്മരണം നടത്തി"
english_title: "Vadakara Musicians Welfare Association SP Balasubrahmanyam Sixth Death Anniversary Mayatha Swaramadhuryam Tribute Songs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/384327/vadakara-musicians-welfare-association-sp-balasubrahmanyam-sixth-anniversary-mayatha-swaramadhuryam"
published_at: "2026-09-26T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7b972d9b1a_vadakara-musicians-welfare-association-sp-balasubrahmanyam-sixth-anniversary-mayatha-swaramadhuryam.jpg"
keywords: ["SP Balasubrahmanyam", "Vadakara", "Musicians Welfare Association", "Mayaatha Swaramadhuryam", "Music"]
---

# മായാത്ത സ്വരമാധുര്യം; എസ്.പി. ബാലസുബ്രഹ്മണ്യം അനുസ്മരണം നടത്തി

> **Lead Summary:** വടകര: വടകര മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആറാം അനുസ്മരണദിനം ‘മായാത്ത സ്വരമാധുര്യം’ എന്ന പേരിൽ ആചരിച്ചു.

## Article Content

വടകര: വടകര മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആറാം അനുസ്മരണദിനം ‘മായാത്ത സ്വരമാധുര്യം’ എന്ന പേരിൽ ആചരിച്ചു.

16 ഭാഷകളിലായി നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സംഗീതജീവിതവും സംഭാവനകളും അനുസ്മരണ പരിപാടിയിൽ സ്മരിച്ചു. അസോസിയേഷൻ പ്രസിഡന്റ് മണലിൽ മോഹനൻ അനുസ്മരണപ്രഭാഷണം നടത്തി. സുരേഷ് മണിയൂർ അധ്യക്ഷത വഹിച്ചു.

രാംലാൽ ഷമ്മി, ഷാജി കെ.ജി., അജന്യ സനൽ, വിജിലിജീഷ്, ഗോകുൽ വി., റിനീഷ് കെ., ബിജു ചെട്ടിയാൻകണ്ടി, രാംഗോപാൽ തുടങ്ങിയവർ എസ്.പി.ബിയുടെ അനശ്വര ഗാനങ്ങൾ ആലപിച്ചു.

സജിത്ത് കോട്ടപ്പള്ളി ഹാർമോണിയത്തിലും ദിനേശ് പ്രഭു വി.കെ. തബലയിലും കരീം ഗിറ്റാറിലും സുരേഷ് മണിയൂർ റിതത്തിലും സംഗീതസഹായം നൽകി.

**English Summary:**

Vadakara: Vadakara Musicians Welfare Association observed sixth death anniversary of renowned singer S P Balasubrahmanyam as ‘Mayatha Swaramadhuryam’, report says. His musical life and contributions, having sung over 40,000 songs in 16 languages, were remembered. Association president Manalil Mohanan delivered memorial speech, Suresh Maniyur presided. Ramlal Shammi, Shaji K G, Ajanya Sanal, Vijilijeesh, Gokul V, Rineesh K, Biju Chettiyankandi, Ramgopal sang SPB immortal songs. Sajith Kottappally on harmonium, Dinesh Prabhu V K on tabla, Kareem on guitar and Suresh Maniyur on rhythm provided musical support.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/384327/vadakara-musicians-welfare-association-sp-balasubrahmanyam-sixth-anniversary-mayatha-swaramadhuryam)