---
title: "‘ഓപ്പറേഷൻ തൂഫാനൊപ്പം സഹകാരികളും’; കാപ്കോസ് ഹെഡ് ഓഫീസ് ശിലാസ്ഥാപനം നാളെ"
english_title: "Operation Thufanoppam Sahakarikalum and CAPCOS Head Office Foundation Stone Ceremony in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/384331/operation-thufanoppam-sahakarikalum-capcos-head-office-vadakara"
published_at: "2026-09-26T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7bca802412_operation-thufanoppam-sahakarikalum-capcos-head-office-vadakara.jpg"
keywords: ["CAPCOS", "Operation Thufanoppam Sahakarikalum", "Vadakara"]
---

# ‘ഓപ്പറേഷൻ തൂഫാനൊപ്പം സഹകാരികളും’; കാപ്കോസ് ഹെഡ് ഓഫീസ് ശിലാസ്ഥാപനം നാളെ

> **Lead Summary:** വടകര: കാപ്കോസ് ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് ‘ഓപ്പറേഷൻ തൂഫാനൊപ്പം സഹകാരികളും’ എന്ന പ്രഖ്യാപനം നാളെ രാവിലെ 11.30ന് വടകര ടൗൺഹാളിൽ നടക്കും. കോഴിക്കോട് റൂറൽ എസ്.പി. മെറിൻ ജോസഫ് പ്രഖ്യാപനം നിർവഹിക്കും.

## Article Content

വടകര: കാപ്കോസ് ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് ‘ഓപ്പറേഷൻ തൂഫാനൊപ്പം സഹകാരികളും’ എന്ന പ്രഖ്യാപനം നാളെ രാവിലെ 11.30ന് വടകര ടൗൺഹാളിൽ നടക്കും. കോഴിക്കോട് റൂറൽ എസ്.പി. മെറിൻ ജോസഫ് പ്രഖ്യാപനം നിർവഹിക്കും.

പുതിയ സ്റ്റാൻഡിന് സമീപം ഒരുകോടി 80 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന കാപ്കോസ് ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നാളെ നടക്കും. രാവിലെ 11.30ന് ആഭ്യന്തര വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ശിലാസ്ഥാപനം നിർവഹിക്കും.

പരിപാടിയിൽ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, ഷാഫി പറമ്പിൽ എം.പി., അഡ്വ. പ്രവീൺകുമാർ എം.എൽ.എ., പാറക്കൽ അബ്ദുല്ല എം.എൽ.എ., കെ.കെ. രമ എം.എൽ.എ., അഡ്വ. കെ. ജയൻ എം.എൽ.എ., കെ.എം. അഭിജിത്ത് എം.എൽ.എ., മുൻസിപ്പൽ ചെയർപേഴ്സൺ പി.കെ. ശശി എന്നിവർ പങ്കെടുക്കും.

സഹകരണ ജോയിന്റ് രജിസ്ട്രാർ ഷീജ കെ., സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ സതീഷ് പി., സാഹിത്യ അക്കാദമി ചെയർമാൻ കൽപ്പറ്റ നാരായണൻ മാസ്റ്റർ, എൻ. സുബ്രഹ്മണ്യൻ, പി.എം. നിയാസ്, മനയത്ത് ചന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.

ഇതോടനുബന്ധിച്ച് വിവിധ പദ്ധതികളുടെ പ്രഖ്യാപനങ്ങളും നടക്കും. പരിപാടിയിൽ പങ്കെടുക്കുന്ന പ്രമുഖരാണ് വിവിധ പദ്ധതികൾ പ്രഖ്യാപിക്കുക.  

**English Summary:**

> The foundation stone ceremony of the CAPCOS head office and the announcement of “Operation Thufanoppam Sahakarikalum” will be held in Vadakara tomorrow at 11.30 am. Kozhikode Rural SP Merin Joseph will make the announcement, while Minister Ramesh Chennithala will lay the foundation stone. The new head office, near the new bus stand, is being constructed at a cost of Rs 1.80 crore. Several prominent figures will attend, and various project announcements will also be made.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/384331/operation-thufanoppam-sahakarikalum-capcos-head-office-vadakara)