---
title: " 'കീര്‍ത്തന തനിക്കെതിരെ ക്വട്ടേഷന്‍ നല്‍കി'; വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് വെട്ടേറ്റ സംഭവത്തിൽ പങ്കാളിയുടെ വെളിപ്പെടുത്തൽ"
english_title: "Vadakara Drug Case Second Accused Keerthana Attacked Partner Jenish Claims Quotation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/384385/vadakara-drug-case-keerthana-attacked-partner-jenish-quotation-revelation"
published_at: "2026-09-27T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8ac002923e_vadakara-drug-case-keerthana-attacked-partner-jenish-quotation-revelation.jpg"
keywords: ["Vadakara Drug Case", "Keerthana Attacked", "Jenish Vadakara", "Living Relation Attack"]
---

#  'കീര്‍ത്തന തനിക്കെതിരെ ക്വട്ടേഷന്‍ നല്‍കി'; വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് വെട്ടേറ്റ സംഭവത്തിൽ പങ്കാളിയുടെ വെളിപ്പെടുത്തൽ

> **Lead Summary:** **വടകര: **വടകര എം ഡി എം എക്കേസിലെ രണ്ടാം പ്രതി കീര്‍ത്തനയ്ക്ക് പങ്കാളിയുടെ വെട്ടേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കീര്‍ത്തന തനിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയെന്നും, ആ ക്വട്ടേഷന്‍ സംഘം തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പങ്കാളി ജെനീഷ് പൊലീസിനോട് മൊഴി നല്‍കി.

## Article Content

**വടകര: **വടകര എം ഡി എം എക്കേസിലെ രണ്ടാം പ്രതി കീര്‍ത്തനയ്ക്ക് പങ്കാളിയുടെ വെട്ടേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കീര്‍ത്തന തനിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയെന്നും, ആ ക്വട്ടേഷന്‍ സംഘം തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പങ്കാളി ജെനീഷ് പൊലീസിനോട് മൊഴി നല്‍കി.

കീര്‍ത്തനയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ഒരാഴ്ചയോളം കാത്തിരുന്നാണ് ആക്രമണം നടത്തിയതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ കീര്‍ത്തന അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കുവച്ചതും പ്രകോപനമായെന്ന് പ്രതി വ്യക്തമാക്കി. പെരുവണ്ണാമൂഴി സ്വദേശിയായ ജെനീഷ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ജെനീഷും കീര്‍ത്തനയും ലിവിങ് റിലേഷനിലായിരുന്നു.

ഹൈക്കോടതി ജാമ്യവ്യവസ്ഥപ്രകാരം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് ശനിയാഴ്ച രാവിലെ കീര്‍ത്തനയ്ക്ക് നേരെ ആക്രമണമുണ്ടായത്. കുത്തേറ്റ കീര്‍ത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

നിലവില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന കീര്‍ത്തനയ്ക്ക്, പ്രതിക്കെതിരെ മുന്‍ ക്രിമിനല്‍ കേസുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ സെപ്റ്റംബര്‍ 5-ന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്.

English Summary:

More revelations out in incident where second accused in Vadakara drug case Keerthana was hacked by partner. Partner Jenish told police that Keerthana gave quotation against him. Accused gave statement to police that quotation gang tried to attack him and revenge of that is reason for attacking Keerthana. Accused also admitted to police that he waited and attacked. Seriously injured Keerthana is currently continuing treatment.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/384385/vadakara-drug-case-keerthana-attacked-partner-jenish-quotation-revelation)