---
title: "വടകര തപാൽ ഡിവിഷൻ നിർത്തലാക്കാനുള്ള നീക്കം, പ്രതിഷേധം ശക്തമാകുന്നു"
english_title: " Vadakara Postal Division Closure Protest FNPO Dharna"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/384630/vadakara-postal-division-closure-protest-fnpo-dharna"
published_at: "2026-09-29T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb34241445a_vadakara-postal-division-closure-protest-fnpo-dharna.jpg"
keywords: ["Postal Division", "FNPO Protest", "Koyilandy News", "Kerala Postal News"]
---

# വടകര തപാൽ ഡിവിഷൻ നിർത്തലാക്കാനുള്ള നീക്കം, പ്രതിഷേധം ശക്തമാകുന്നു

> **Lead Summary:** **വടകര: ** സ്വകാര്യവത്കരണ ശ്രമങ്ങളുടെ ഭാഗമായി വടകര തപാൽ ഡിവിഷൻ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള ഡയറക്ടറേറ്റ് പ്രപ്പോസലിന് എതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമാകുന്നു. വടകരയിൽ ദേശീയ തപാൽ സംഘടനയായ എഫ് എൻ പി ഒ യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ സർക്കിൾ ട്രഷറർ പി സുകുമാരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: ** സ്വകാര്യവത്കരണ ശ്രമങ്ങളുടെ ഭാഗമായി വടകര തപാൽ ഡിവിഷൻ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള ഡയറക്ടറേറ്റ് പ്രപ്പോസലിന് എതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമാകുന്നു. വടകരയിൽ ദേശീയ തപാൽ സംഘടനയായ എഫ് എൻ പി ഒ യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ സർക്കിൾ ട്രഷറർ പി സുകുമാരൻ ഉദ്ഘാടനം ചെയ്തു.

സർക്കിൾ അസ്സിസ്റ്റന്റ് സെക്രട്ടറി സുബിൻ വത്സലൻ, സെക്രട്ടറി ദീപ എസ് ഡി, സി ആർ കുഞ്ഞിമുഹമ്മദ്, പ്രബീഷ് കെ കെ, സംസാരിച്ചു. വടകര പോസ്റ്റൽ ഡിവിഷനിൽ നിന്ന് കൊയിലാണ്ടി സബ് ഡിവിഷൻ മുറിച്ചു മാറ്റുകയും ദിനേന നൂറു കണക്കിന് ആളുകൾ ആശ്രയിക്കുന്ന കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിനെ ഡൗൺഗ്രേഡ് ചെയ്യാനുമാണ് ആദ്യ ഘട്ടത്തിൽ നീക്കം നടക്കുന്നത്.

അതോടൊപ്പം നിലവിലെ തലശേരി ഡിവിഷൻ പൂർണമായി നിർത്തലാക്കി കണ്ണൂർ ഡിവിഷനിലും കുറഞ്ഞ ഓഫീസുകൾ നിലവിലെ വടകരയിലും കൂട്ടിച്ചേർക്കാനും പ്രപ്പോസൽ ഉണ്ട്. അതേ സമയം കൊയിലാണ്ടി സബ് ഡിവിഷൻ കൂടി ഇല്ലാതാവുന്നതോടെ ഏറെ വൈകാതെ വടകര ഡിവിഷൻ കൂടി നിർത്തലാക്കാനുള്ള പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്.

ഇത് നടപ്പിലാവുന്നതോടെ വടകരയിലെ നിരവധി തപാൽ ഓഫീസുകൾ അടച്ചു പൂട്ടി ഡിവിഷനെ കോഴിക്കോട്ടേക്ക് ലയിപ്പിക്കും. വടകര ആർ എം എസ്, വടകര ബീച്ച് പോസ്റ്റ് ഓഫീസ് എന്നിവ ഇതിനകം തന്നെ അടച്ചു പൂട്ടിക്കഴിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവാനാണ് സംഘടനകളുടെ തീരുമാനം.

English Summary:

Protest intensifies against the move to phase out Vadakara Postal Division as part of privatization. FNPO led dharna in Vadakara inaugurated by Circle Treasurer P Sukumaran. Proposal includes removing Koyilandy sub division and downgrading Koyilandy Head Post Office, merging Thalassery Division to Kannur. Many post offices risk closure.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/384630/vadakara-postal-division-closure-protest-fnpo-dharna)