---
title: "തിരുവള്ളൂരിൽ പുലിയെ കണ്ടതായി സംശയം; പ്രദേശത്ത് ജാഗ്രത നിർദേശം നൽകി വനംവകുപ്പ്"
english_title: "Leopard-like Animal Sighted in Vadakara Thiruvallur Forest Department Issues Alert"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/384639/vadakara-thiruvallur-wild-animal-sighting-alert"
published_at: "2026-09-29T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb40cda4c95_vadakara-thiruvallur-wild-animal-sighting-alert.jpg"
keywords: ["Thiruvallur Leopard", "Forest Department", "wild animal"]
---

# തിരുവള്ളൂരിൽ പുലിയെ കണ്ടതായി സംശയം; പ്രദേശത്ത് ജാഗ്രത നിർദേശം നൽകി വനംവകുപ്പ്

> **Lead Summary:** **വടകര: **തിരുവള്ളൂർ പഞ്ചായത്തിലെ കണ്ണമ്പത്ത്കര തുമ്പോളിമുക്ക് കാഞ്ഞിറോളി നമ്പ്യാർ വീടിന് സമീപം പുലിയോട് സാമ്യമുള്ള വന്യജീവിയെ കണ്ടതായി വിവരം. തിങ്കളാഴ്ച രാത്രിയാണ് പ്രദേശവാസികളായ രണ്ടുപേർ വന്യജീവിയെ കണ്ടതായി അറിയിച്ചത്. വിവരമറിഞ്ഞയുടൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും, ഇത് പുലിയാണെന്ന് വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

## Article Content

**വടകര: **തിരുവള്ളൂർ പഞ്ചായത്തിലെ കണ്ണമ്പത്ത്കര തുമ്പോളിമുക്ക് കാഞ്ഞിറോളി നമ്പ്യാർ വീടിന് സമീപം പുലിയോട് സാമ്യമുള്ള വന്യജീവിയെ കണ്ടതായി വിവരം. തിങ്കളാഴ്ച രാത്രിയാണ് പ്രദേശവാസികളായ രണ്ടുപേർ വന്യജീവിയെ കണ്ടതായി അറിയിച്ചത്. വിവരമറിഞ്ഞയുടൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും, ഇത് പുലിയാണെന്ന് വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വന്യജീവിയുടെ സാന്നിധ്യം സംബന്ധിച്ച് വിവരം ലഭിച്ച സാഹചര്യത്തിൽ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് കർശന നിർദേശം നൽകി. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും കുട്ടികളെ വീടിന് പുറത്തേക്ക് വിടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

വന്യജീവിയെ വീണ്ടും കാണുകയോ സാന്നിധ്യം സംബന്ധിച്ച് വിശ്വാസയോഗ്യമായ വിവരം ലഭിക്കുകയോ ചെയ്താൽ ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കണം. വന്യജീവിയെ പിന്തുടരുകയോ അടുത്തെത്തി പരിശോധിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും കർശന നിർദേശമുണ്ട്.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ മദ്രസയ്ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുമ്മങ്കോട് ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിൽ നേരത്തെ വന്യജീവി സാന്നിധ്യം സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഇപ്പോൾ തിരുവള്ളൂർ കണ്ണമ്പത്ത്കരയിലും സമാനമായ വിവരം പുറത്തുവരുന്നത്. അതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജ പ്രചാരണങ്ങളും ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

**English Summary:**

Residents in Thiruvallur, Vadakara, have reported spotting a wild animal resembling a leopard near Kannampathkara on Monday night. Although forest officials inspected the area, the sighting has not been officially confirmed as a leopard. In response, the forest department has issued a safety alert, advising residents to stay cautious, avoid stepping out alone at night, and keep children safe. A local madrassa has also been closed for Tuesday as a precaution amidst ongoing wildlife concerns in nearby areas like Kummankode.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/384639/vadakara-thiruvallur-wild-animal-sighting-alert)