---
title: "ജനഹൃദയങ്ങളിൽ എന്നും മായാതെ എം.കെ. പ്രേംനാഥ്; സോഷ്യലിസ്റ്റ് നേതാവിന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു"
english_title: "Adv M K Premanath Third Death Anniversary Observed In Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/384655/adv-mk-premanath-third-death-anniversary-observed"
published_at: "2026-09-29T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb505d6bd5a_premnad.jpg"
keywords: ["Adv M K Premanath", "Vadakara News", "RJD", "K P Mohanan"]
---

# ജനഹൃദയങ്ങളിൽ എന്നും മായാതെ എം.കെ. പ്രേംനാഥ്; സോഷ്യലിസ്റ്റ് നേതാവിന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **വടകര: **സോഷ്യലിസ്റ്റ് മൂല്യങ്ങൾ ജീവിതകാലം മുഴുവൻ ഉയർത്തിപ്പിടിച്ച് പൊതുപ്രവർത്തനം നടത്തിയ നേതാവായിരുന്നു അഡ്വ.എം.കെ പ്രേംനാഥെന്ന് മുൻ മന്ത്രിയും ആർജെഡി ദേശീയ എക്സിക്യുട്ടീവ് കമ്മറ്റിയംഗവുമായ കെ പി മോഹനൻ പറഞ്ഞു .

## Article Content

**വടകര: **സോഷ്യലിസ്റ്റ് മൂല്യങ്ങൾ ജീവിതകാലം മുഴുവൻ ഉയർത്തിപ്പിടിച്ച് പൊതുപ്രവർത്തനം നടത്തിയ നേതാവായിരുന്നു അഡ്വ.എം.കെ പ്രേംനാഥെന്ന് മുൻ മന്ത്രിയും ആർജെഡി ദേശീയ എക്സിക്യുട്ടീവ് കമ്മറ്റിയംഗവുമായ കെ പി മോഹനൻ പറഞ്ഞു .

ഐ .എസ് .ഒ എന്ന സോഷ്യലിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പ്രവർത്തനം ആരംഭിച്ച് സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെടുന്ന സോഷ്യലിസ്റ്റ് നേതാവും ,മികച്ച നിയമസഭാ സാമാജികനുമായിരുന്ന അഡ്വ. എം കെ പ്രേംനാഥ് ജനഹൃദയങ്ങളിൽ എന്നും ജീവിക്കുമെന്നും അദ്ദേഹത്തിന്റെ കറ പുരളാത്ത വ്യക്തി ജീവിതം പൊതുപ്രവർത്തകർക്ക് എന്നും മാതൃകയാണന്നും കെ.പി.മോഹനൻ പറഞ്ഞു.

വടകര എംഎൽഎയും പ്രമുഖ സോഷ്യലിസ്ററും ആയിരുന്ന അഡ്വ.എം.കെ പ്രേംനാഥിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ തട്ടോളിക്കര വീട്ടുമുറ്റത്ത് ചേർന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി. പ്രസീത്കുമാർ അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി നേതാക്കളായ മനയത്ത് ചന്ദ്രൻ , എം കെ ഭാസ്കരൻ , ഇ പി ദാമോദരൻ മാസ്റ്റർ, അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ലീല , കെ കെ കൃഷ്ണൻ , പി പി രാജൻ, ആർ.വൈ.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് പ്രഭീഷ് ആദിയൂർ, ജില്ലാ പ്രസിഡണ്ട് പി കിരൺജിത്ത് എന്നിവർ സംസാരിച്ചു.

കെ.പി രജിൽ സ്വാഗതവും ശിവകുമാർ നന്ദിയും പറഞ്ഞു.കാലത്ത് ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനക്ക് ആർ ജെ ഡി നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു .

English Summary:

The third death anniversary of prominent socialist leader and former MLA Adv. M.K. Premanath was observed at Thattolikkara, Vadakara. Former minister and RJD national executive committee member K.P. Mohanan inaugurated the commemorative meeting, while party leaders and hundreds of workers paid floral tributes at his memorial.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/384655/adv-mk-premanath-third-death-anniversary-observed)