---
title: "അഡ്വ.എം.കെ പ്രേംനാഥിന് അനുസ്മരണം; ചോറോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാം ചരമവാർഷികം ആചരിച്ചു"
english_title: "Adv. M.K. Premnath's Third Death Anniversary Observed In Chorode"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/384748/mk-premnath-third-death-anniversary-chorode-rjd"
published_at: "2026-09-29T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abba49912c20_3.jpg"
keywords: ["Adv. M.K. Premnath", "Death Anniversary", "RJD"]
---

# അഡ്വ.എം.കെ പ്രേംനാഥിന് അനുസ്മരണം; ചോറോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **ചോറോട്: **പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ വടകര എംഎൽഎയുമായിരുന്ന അഡ്വ.എം.കെ പ്രേംനാഥിന്റെ മൂന്നാം ചരമവാർഷികം ആർ ജെ ഡി ചോറോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ഇതിന്റെ ഭാഗമായി മാങ്ങോട്ട് പാറ, ചേന്നമംഗലം, വൈക്കിലശ്ശേരി, കുരിക്കിലാട് എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

## Article Content

**ചോറോട്: **പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ വടകര എംഎൽഎയുമായിരുന്ന അഡ്വ.എം.കെ പ്രേംനാഥിന്റെ മൂന്നാം ചരമവാർഷികം ആർ ജെ ഡി ചോറോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ഇതിന്റെ ഭാഗമായി മാങ്ങോട്ട് പാറ, ചേന്നമംഗലം, വൈക്കിലശ്ശേരി, കുരിക്കിലാട് എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

**

മാങ്ങോട്ട് പാറയിൽ നടന്ന അനുസ്മരണ പരിപാടിയിൽ എം.എം ശശി, രാഘവൻ എം.കെ, ജിതിൻ സി.എസ്, ശേഖരൻ കെ.ടി.കെ, ബാബു എം, സത്യൻ മമ്പറത്ത് എന്നിവർ സംസാരിച്ചു. വൈക്കിലശ്ശേരിയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എൻ.കെ അജിത് കുമാർ, ഇ. ശ്രീധരൻ, സി. വാസു, മുകേഷ് പി.കെ എന്നിവർ സംസാരിച്ചു.

കുരിക്കിലാട് പുത്തൻ തെരുവിൽ നടന്ന ചടങ്ങിൽ എൻ. മുരളീധരൻ, കെ.എം രാജൻ, പ്രകാശൻ എൻ.എം, ഗംഗാധൻ സി, വിനോദൻ എൻ.എം എന്നിവർ സംസാരിച്ചു. കൂടാതെ, ചേന്നമംഗലത്ത് നടന്ന പുഷ്പാർച്ചനയിൽ സുരേഷ് പൊന്നമ്പത്ത്, രമേശൻ വി.പി, ദിവാകരൻ പുതിയോട്ടിൽ, അനന്തൻ ഏ, പ്രമോദ് കെ.പി, കുഞ്ഞികൃഷ്ണ കുറുപ്പ്, സുരേഷ് ബാബു കെ.പി, സുരേഷ് ബാബു കണ്ണാറത്ത്, ഗംഗാധരൻ എന്നിവർ പങ്കെടുത്തു.

English Summary:**

RJD Chorode Panchayat Committee observed the third death anniversary of prominent socialist leader and former Vadakara MLA, Adv. M.K. Premnath, with floral tributes and remembrance meetings held across various locations including Mangottu Para, Chennamangalam, Vaikkilasseri, and Kurikkilad.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/384748/mk-premnath-third-death-anniversary-chorode-rjd)