---
title: "വടകരയിൽ യുവാവിന് നേരെ കുറുനരി ആക്രമണം, ഗുരുതര പരിക്ക്"
english_title: "Fox Attack In Vadakara Youth Injured Chemarathur Anish Kozhikode Medical College"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/384863/vadakara-fox-attack-youth-injured-chemarathur-anish"
published_at: "2026-09-30T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcca2eae639_vadakara-fox-attack-youth-injured-chemarathur-anish.jpg"
keywords: ["Fox Attack Kerala", "Kozhikode News", "Animal Attack"]
---

# വടകരയിൽ യുവാവിന് നേരെ കുറുനരി ആക്രമണം, ഗുരുതര പരിക്ക്

> **Lead Summary:** **വടകര: **വടകരയിൽ കുറുനരിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെമ്മരത്തൂർ സ്വദേശി അനീഷിനാണ് പരിക്കേറ്റത്. അനീഷിന്റെ മുഖത്തും കൈകാലുകൾക്കും സാരമായ പരിക്കുകളുണ്ട്.

## Article Content

**വടകര: **വടകരയിൽ കുറുനരിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെമ്മരത്തൂർ സ്വദേശി അനീഷിനാണ് പരിക്കേറ്റത്. അനീഷിന്റെ മുഖത്തും കൈകാലുകൾക്കും സാരമായ പരിക്കുകളുണ്ട്.

ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം. സുഹൃത്തുക്കളോട് സംസാരിച്ചുനിൽക്കുന്നതിനിടെ പെട്ടെന്ന് ചാടിവീണ കുറുനരി അനീഷിന്റെ മുഖത്തേക്ക് ആക്രമിക്കുകയും കടിക്കുകയുമായിരുന്നു. തുടർന്ന് വടകര താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുറുനരിക്ക് പേവിഷബാധയുണ്ടോയെന്ന സംശയത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധനകൾ നടത്തിവരികയാണ്.

English Summary:

A youth named Anish from Chemarathur in Vadakara was injured in a fox attack last night while returning home from work. The fox jumped and bit him on his face and limbs while he was talking with friends. After primary treatment at Taluk Hospital, he was shifted to Kozhikode Medical College due to serious injuries.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/384863/vadakara-fox-attack-youth-injured-chemarathur-anish)