---
title: "റോഡ് നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയില്‍  കെ കെ രമ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു"
english_title: "As road construction was abandoned halfway through KK Rema MLA visited the place"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38494/as-road-construction-was-abandoned-halfway-through-kk-rema-mla-visited-the-place"
published_at: "2022-04-20T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62600f68303ee_k k rema mla.jpg"
keywords: []
---

# റോഡ് നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയില്‍  കെ കെ രമ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു

> **Lead Summary:** **വടകര: **പാക്കയില്‍ വണ്ണാത്തി ഗേറ്റില്‍ നിന്ന് കുനിയില്‍ പാലം വരെ പോകുന്ന റോഡിന്റെ പകുതി പൂര്‍ത്തിയായ നിര്‍മ്മാണം പാതി വഴിയില്‍ നിര്‍ത്തിവെച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു.

## Article Content

**വടകര: **പാക്കയില്‍ വണ്ണാത്തി ഗേറ്റില്‍ നിന്ന് കുനിയില്‍ പാലം വരെ പോകുന്ന റോഡിന്റെ പകുതി പൂര്‍ത്തിയായ നിര്‍മ്മാണം പാതി വഴിയില്‍ നിര്‍ത്തിവെച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു.

നിര്‍മ്മാണം മുടങ്ങിയതിനെ തുടര്‍ന്ന് പ്രദേശത്തെ കിണറുകളില്‍ ഉപ്പുവെള്ളം കയറുന്ന അവസ്ഥയാണ്. പ്രദേശവാസികളുടെ ദുരിതം നേരിട്ട് അറിയാന്‍ കെ കെ രമ എംഎല്‍എ സന്ദര്‍ശനം നടത്തി.

മഹിളാ കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് പി. കെ. വൃന്ദ ,യൂത്ത് കോണ്‍ഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് അജേഷ് കോയാന്റവിട. . കോണ്‍ഗ്രസ് നേതാക്കളായ പി. എന്‍. രാജന്‍. പി. എന്‍. ബാലകൃഷ്ണന്‍. കെ. വിജയന്‍. പ്രീത. സി . കെ. എന്‍. ദിവാകരന്‍. പ്രസീത. എന്‍. എന്‍.. തുടങ്ങിയവരും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38494/as-road-construction-was-abandoned-halfway-through-kk-rema-mla-visited-the-place)