---
title: "നിരാഹാര സമരം; വികസനത്തിന്റെ പേരിൽ മനുഷ്യർ ബലിയാടാകരുത് - അഡ്വ. ഐ മൂസ"
english_title: "Humans Should Not Be Sacrificed for Development: Adv I Moosa"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/385179/humans-should-not-be-sacrificed-for-development"
published_at: "2026-10-02T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf7bd734491_humans-should-not-be-sacrificed-for-development.jpg"
keywords: ["Adv I Moosa", "Chombala Cattle Pass", "National Highway development", "protest"]
---

# നിരാഹാര സമരം; വികസനത്തിന്റെ പേരിൽ മനുഷ്യർ ബലിയാടാകരുത് - അഡ്വ. ഐ മൂസ

> **Lead Summary:** **വടകര: **ദേശീയപാത മലബാറിന്റെ വികസനത്തിന്റെ നട്ടെല്ലായി മാറുന്നതോടൊപ്പം, ഈ നാട്ടിലെ കർഷകനും സാധാരണക്കാരനും വിദ്യാർത്ഥിയും വയോധികനും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശവും കൂടി സംരക്ഷിക്കപ്പെടണമെന്ന് കെപിസിസി മെമ്പർ അഡ്വക്കേറ്റ് ഐ മൂസ അഭിപ്രായപ്പെട്ടു. വികസനത്തിന്റെ പേരിൽ മനുഷ്യർ ബലിയാടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**വടകര: **ദേശീയപാത മലബാറിന്റെ വികസനത്തിന്റെ നട്ടെല്ലായി മാറുന്നതോടൊപ്പം, ഈ നാട്ടിലെ കർഷകനും സാധാരണക്കാരനും വിദ്യാർത്ഥിയും വയോധികനും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശവും കൂടി സംരക്ഷിക്കപ്പെടണമെന്ന് കെപിസിസി മെമ്പർ അഡ്വക്കേറ്റ് ഐ മൂസ അഭിപ്രായപ്പെട്ടു. വികസനത്തിന്റെ പേരിൽ മനുഷ്യർ ബലിയാടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാന്ധിജയന്തി ദിനത്തിൽ ചോമ്പാല കാറ്റിൽ പാസ് സമരപന്തലിൽ സംഘടിപ്പിച്ച നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെയും കർഷകരുടെയും യാത്രാസൗകര്യങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും വേണ്ടിയാണ് സമരം നടക്കുന്നത്. കന്നുകാലികൾക്ക് സുരക്ഷിതമായി കടന്നുപോകാൻ മൃഗാശുപത്രിക്ക് മുമ്പിൽ കാറ്റിൽ പാസ് അനുവദിക്കേണ്ടതാണെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമരസമിതി ചെയർമാൻ വി.പി. അനിൽകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ വി.കെ. അനിൽകുമാർ, എം.പി. ബാബു, പി. ബാബുരാജ്, ഒ. ബാലൻ, എം.കെ. വിനോദിനി, എ.ടി. ശ്രീധരൻ, സെബാസ്റ്റ്യൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത് സംസാരിച്ചു.  

English Summary: KPCC member Adv. I Moosa stated that while the national highway is the backbone of Malabar's development, the rights of farmers, common people, students, and the elderly to live safely must also be protected, emphasizing that humans should not be sacrificed for development. He inaugurated a hunger strike at the Chombala cattle pass protest pandal on Gandhi Jayanti, demanding a cattle pass in front of the veterinary hospital. Committee Chairman V.P. Anilkumar presided over the event, which was also addressed by several local leaders.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/385179/humans-should-not-be-sacrificed-for-development)