---
title: "പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക  ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള ജേണലിസ്റ്റ് യൂണിയന്‍"
english_title: "Culturalize local media professionals Kerala Journalists Union wants to be included in the welfare fund"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38525/culturalize-local-media-professionals-kerala-journalists-union-wants-to-be-included-in-the-welfare-fund"
published_at: "2022-04-20T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260382cc81b8_kju meeting vatakara.jpg"
keywords: []
---

# പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക  ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള ജേണലിസ്റ്റ് യൂണിയന്‍

> **Lead Summary:** **വടകര: **പ്രദേശിക മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനം എത്രയും വേഗം യാഥാര്‍ത്യമാക്കണമെന്ന് വടകരയില്‍ നടന്ന കേരള ജേണലിസ്റ്റ് യൂണിയന്‍ (കെജെയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം കെ പി കുഞ്ഞമ്മദ് കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു.വിവി രഗീഷ് അധ്യക്ഷത വഹിച്ചു.യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സി സ്മിജന്‍ മുഖ്യപ്രഭാഷണം നടത്തി.

## Article Content

**വടകര: **പ്രദേശിക മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനം എത്രയും വേഗം യാഥാര്‍ത്യമാക്കണമെന്ന് വടകരയില്‍ നടന്ന കേരള ജേണലിസ്റ്റ് യൂണിയന്‍ (കെജെയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം കെ പി കുഞ്ഞമ്മദ് കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു.വിവി രഗീഷ് അധ്യക്ഷത വഹിച്ചു.യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സി സ്മിജന്‍ മുഖ്യപ്രഭാഷണം നടത്തി.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ വിജയകുമാരനെ ചടങ്ങില്‍ ആദരിച്ചു.

സംസ്ഥാന എക്‌സി.അംഗം ബോബന്‍ ബി കിഴക്കെതറ,പ്രദീപ് ചോമ്പാല,ടി ഖാലിദ്,ടി പി ബാലകൃഷ്ണന്‍,ടി വി മമ്മു,സി രാഗേഷ്,വി ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.

പി സജീവന്‍ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി:വി വി രഗീഷ് പ്രസിഡണ്ട്,പി സജീവന്‍ സെക്രട്ടറി,ജോണ്‍സന്‍ താമരശേരി (വൈസ് പ്രസിഡണ്ട്),വി ബൈജു (ജോ. സെക്രട്ടറി),ബാലകൃഷ്ണന്‍ പേരാമ്പ്ര(ട്രഷറര്‍).ജില്ലാ കമ്മറ്റി അംഗങ്ങളായി പ്രദീപ് ചോമ്പാല,ലിബേഷ് പുറമേരി,ഇ എം ബാബു,സജിത്ത് വളയം,വി പി പ്രമോദ്,സി രാഗേഷ്,ശൈലേഷ് അമലാപുരി,ടി ഖാലിദ്,സുനില്‍ മൊകേരി,എം ടി രാജന്‍,ടി വി മമ്മു,പി പി ദിനേശന്‍ എന്നിവരേയും സമ്മേളനം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38525/culturalize-local-media-professionals-kerala-journalists-union-wants-to-be-included-in-the-welfare-fund)