---
title: "ഗാന്ധിജയന്തി വാരാഘോഷം; ശുചീകരണ യജ്ഞവുമായി ഫാമിലി വെഡ്ഡിംഗ് സെന്റർ വടകര"
english_title: "Gandhi Jayanti Week Observance: Family Wedding Centre Vadakara Leads Clean-Up Drive"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/385313/gandhi-jayanti-cleanup-drive-vadakara"
published_at: "2026-10-03T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0a324bfa2d_gandhi-jayanti-cleanup-drive-vadakara.jpg"
keywords: ["GandhiJayanti", "CleanUpDrive", "Vadakara", "CommunityService", "ParkRoad"]
---

# ഗാന്ധിജയന്തി വാരാഘോഷം; ശുചീകരണ യജ്ഞവുമായി ഫാമിലി വെഡ്ഡിംഗ് സെന്റർ വടകര

> **Lead Summary:** **വടകര: **ഗാന്ധിജയന്തിയോടനുബന്ധിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ വടകരയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. എല്ലാ വർഷവും പതിവായി നടത്തിവരുന്നതിന്റെ ഭാഗമായി ഇത്തവണയും പാർക്ക് റോഡ് പരിസരമാണ് ഇവർ ശുചീകരിച്ചത്. സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച ഈ ശുചീകരണ യജ്ഞത്തിൽ സ്ഥാപനത്തിലെ ജീവനക്കാരും മാനേജ്‌മെന്റ് പ്രതിനിധികളുമടക്കം അമ്പതോളം പേർ സജീവമായി പങ്കാളികളായി.

## Article Content

**വടകര: **ഗാന്ധിജയന്തിയോടനുബന്ധിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ വടകരയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. എല്ലാ വർഷവും പതിവായി നടത്തിവരുന്നതിന്റെ ഭാഗമായി ഇത്തവണയും പാർക്ക് റോഡ് പരിസരമാണ് ഇവർ ശുചീകരിച്ചത്. സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച ഈ ശുചീകരണ യജ്ഞത്തിൽ സ്ഥാപനത്തിലെ ജീവനക്കാരും മാനേജ്‌മെന്റ് പ്രതിനിധികളുമടക്കം അമ്പതോളം പേർ സജീവമായി പങ്കാളികളായി.

പൊതുസ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കേണ്ടതിന്റെ സന്ദേശം നൽകിക്കൊണ്ടുള്ള ഈ പ്രവർത്തനത്തിന് ജനറൽ മാനേജർ സൈബത്ത്, ഷോറൂം മാനേജർ റമീസ്, സിയാദ്, എച്ച്.ആർ. എക്സിക്യൂട്ടീവ് ആദിത്യ, മറ്റ് മാനേജർമാരായ അഫ്സൽ, ആസിഫ്, ഷബീർ എന്നിവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി പാർക്ക് റോഡ് പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും പ്രദേശം പൂർണ്ണമായി വൃത്തിയാക്കുകയും ചെയ്തത് നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രശംസ പിടിച്ചുപറ്റി.

On the occasion of Gandhi Jayanti, Family Wedding Centre Vadakara organized a cleanliness drive in the Park Road area. Around fifty employees and management representatives took part in the initiative, which earned praise from locals and passersby.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/385313/gandhi-jayanti-cleanup-drive-vadakara)