---
title: "മുക്കാളിയില്‍ തെരുവ് നായ ശല്യം രൂക്ഷം ; നായയുടെ കടിയേറ്റ് 11  പേര്‍ ആശുപത്രിയില്‍"
english_title: "Street dog harassment is rampant in mukkali near azhiyoor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38532/street-dog-harassment-is-rampant-in-mukkali-near-azhiyoor"
published_at: "2022-04-20T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62603fc99a028_sreet dog.jpg"
keywords: []
---

# മുക്കാളിയില്‍ തെരുവ് നായ ശല്യം രൂക്ഷം ; നായയുടെ കടിയേറ്റ് 11  പേര്‍ ആശുപത്രിയില്‍

> **Lead Summary:** വടകര : മുക്കാളി , മീത്തലേ കണ്ണൂക്കര ഭാഗങ്ങളില്‍ പതിനൊന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സതേടി . ആവിക്കര കാപ്പുഴക്കല്‍ പ്രദേശത്ത് മൂന്ന് പേര്‍ക്കാണ് കടിയേറ്റത് .

## Article Content

വടകര : മുക്കാളി , മീത്തലേ കണ്ണൂക്കര ഭാഗങ്ങളില്‍ പതിനൊന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സതേടി . ആവിക്കര കാപ്പുഴക്കല്‍ പ്രദേശത്ത് മൂന്ന് പേര്‍ക്കാണ് കടിയേറ്റത് .

മാളിയേക്കല്‍ യാദവ് (14) . രജിത (30) .കാര്‍ത്തോളി രമയുടെ മകള്‍ സരയു (2) എന്നിവര്‍ക്കും. മുക്കാളി വിജേഷിന്റെ മകള്‍ റൂമിക (10) . മീത്തലെ മുക്കാളി വെളളങ്ങാട്ട് മുഹമ്മദ് (5) ആദില്‍ (8) ചോമ്പാല ഹാര്‍ബര്‍ ഭാഗത്ത് ഒസ്സന്റെ തയ്യില്‍ സതി ( 45 ) , സവിത (44) ചോമ്പാല്‍ ഒസ്സാന്റെ തയ്യില്‍ വീട്ടില്‍ താമസിക്കുന്ന ചെമ്മരത്തൂര്‍ സ്വദേശി ബാബു( 41) .തുടങ്ങിയ പതിനൊന്ന് പേരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

പ്രദേശത്ത് പരിഭ്രാന്തി പടര്‍ത്തിയ നായയെ ഇതുവരെ പിടികൂടാനായില്ല .ബുധനാഴ്ച ഉച്ചയോടെ ആവിക്കര ക്ഷേത്രത്തിനടുത്ത് ഒരു സ്ത്രീയെ അക്രമിക്കാന്‍ ശ്രമിച്ച നായയെ വിരട്ടി ഓടിച്ചു .

പ്രദേശത്തെ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുളള ആളുകള്‍ പരിഭ്രാന്തിയിലാണ് . നായയെ പിടികൂടാന്‍ കഴിയാത്തതും ആശങ്ക വര്‍ദ്ധിച്ചു. സ്വയം രക്ഷക്കായി വടിയുമായാണ് മിക്കവരുടെയും യാത്ര

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38532/street-dog-harassment-is-rampant-in-mukkali-near-azhiyoor)