---
title: "തിരുവള്ളൂരില്‍ ടവര്‍ ജനറേറ്ററില്‍ തീ പിടുത്തം ;  ഫയര്‍ഫോഴ്‌സ് ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി"
english_title: "Tower generator catches fire in Tiruvallur The catastrophe was averted by the intervention of the fire force"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38535/tower-generator-catches-fire-in-tiruvallur-the-catastrophe-was-averted-by-the-intervention-of-the-fire-force"
published_at: "2022-04-20T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626043d32b40a_fire in thiruvallore.jpg"
keywords: []
---

# തിരുവള്ളൂരില്‍ ടവര്‍ ജനറേറ്ററില്‍ തീ പിടുത്തം ;  ഫയര്‍ഫോഴ്‌സ് ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

> **Lead Summary:** **വടകര: **തിരുവള്ളൂരിലെ ഇന്‍ഡസ് ടവറിലെ ജനറേറ്ററില്‍ നിന്നും തീ പടര്‍ന്നത് ഭീതി പരത്തി. കെട്ടിട ഉടമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. സ്റ്റേഷന്‍ ഓഫിസര്‍ കെ അരുണിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് വാഹനം സ്ഥലത്തെത്തി. DCP Extinguisher ഉം Foam ഉം ഉപയോഗിച്ചു കൊണ്ട് തി പൂര്‍ണമായ് ഇല്ലാതാക്കുകയും ഡീസല്‍ ടാങ്കിന് മുകളിലായി ഫോം ബെഡ് രൂപപെടുത്തി സുരക്ഷവലയം തീര്‍ക്കുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തനത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കെ സതീശന്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഒഫീസര്‍ വി.കെ ശശി സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫിസര്‍ പി. വിജിത്ത് കുമാര്‍ ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍മാരായ അനീഷ്, ഷിജു, സുഭാഷ്,പ്രജിത്ത് നാരായണന്‍, സുധീപ്, ഷിജേഷ്,സഹീര്‍, വിപിന്‍ എന്നിവര്‍ പങ്കാളികളായി.

## Article Content

**വടകര: **തിരുവള്ളൂരിലെ ഇന്‍ഡസ് ടവറിലെ ജനറേറ്ററില്‍ നിന്നും തീ പടര്‍ന്നത് ഭീതി പരത്തി. കെട്ടിട ഉടമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. സ്റ്റേഷന്‍ ഓഫിസര്‍ കെ അരുണിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് വാഹനം സ്ഥലത്തെത്തി. DCP Extinguisher ഉം Foam ഉം ഉപയോഗിച്ചു കൊണ്ട് തി പൂര്‍ണമായ് ഇല്ലാതാക്കുകയും ഡീസല്‍ ടാങ്കിന് മുകളിലായി ഫോം ബെഡ് രൂപപെടുത്തി സുരക്ഷവലയം തീര്‍ക്കുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തനത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കെ സതീശന്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഒഫീസര്‍ വി.കെ ശശി സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫിസര്‍ പി. വിജിത്ത് കുമാര്‍ ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍മാരായ അനീഷ്, ഷിജു, സുഭാഷ്,പ്രജിത്ത് നാരായണന്‍, സുധീപ്, ഷിജേഷ്,സഹീര്‍, വിപിന്‍ എന്നിവര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38535/tower-generator-catches-fire-in-tiruvallur-the-catastrophe-was-averted-by-the-intervention-of-the-fire-force)