---
title: "തോടന്നൂർ ബി പി സിയായി  എം എം മുഹമ്മദ് നാളെ ചുമതലയേൽക്കും"
english_title: "M.M. Muhammad to Take Charge as Thodannur BPC Tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/385464/thodannur-bpc-mm-muhammad-charge"
published_at: "2026-10-04T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1ff03d905e_thodannur-bpc-mm-muhammad-charge.jpg"
keywords: ["SamagraShiksha", "Thodannur", "MMMuhammad", "Education", "KeralaNews"]
---

# തോടന്നൂർ ബി പി സിയായി  എം എം മുഹമ്മദ് നാളെ ചുമതലയേൽക്കും

> **Lead Summary:** **വടകര : **സമഗ്ര ശിക്ഷ കേരളയുടെ തോടന്നൂർ ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ( ബി പി സി) ആയി മുഹമ്മദ് എം എം നാളെ ചുമതലയേൽക്കും. പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപകനായ അദ്ദേഹം അധ്യാപക രംഗത്തും സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും സജീവമാണ്.

## Article Content

**വടകര : **സമഗ്ര ശിക്ഷ കേരളയുടെ തോടന്നൂർ ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ( ബി പി സി) ആയി മുഹമ്മദ് എം എം നാളെ ചുമതലയേൽക്കും. പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപകനായ അദ്ദേഹം അധ്യാപക രംഗത്തും സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും സജീവമാണ്.

അധ്യാപക പരിശീലനത്തിനുള്ള സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ, മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർ,ഉപജില്ല സ്‌കൂൾ കലോത്സവങ്ങളുടെ പ്രോഗ്രാം കൺവീനർ, എം ഐ എം ലിറ്ററേച്ചർ ഫെസ്റ്റിവൽ കൺവീനർ തുടങ്ങി നിരവധി ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്.

ബാംഗ്ലൂർ റീജിയണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, ഹൈദരാബാദ് ഇൻഡോ അമേരിക്കൻ ഇൻ്റർനാഷണൽ സ്റ്റഡീസ് സെൻ്റർ, കൾച്ചറൽ റിസോഴ്‌സ് സെൻ്റർ ന്യൂഡൽഹി എന്നിവിടങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്.

M.M. Muhammad will assume charge as the Thodannur Block Project Coordinator under Samagra Shiksha Kerala tomorrow. He is an English teacher at Perode MIM Higher Secondary School and has held several roles in teacher training and school-level academic activities.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/385464/thodannur-bpc-mm-muhammad-charge)