---
title: "കടയിൽ സാധനം വാങ്ങാനെത്തിയ പത്തുവയസ്സുകാരിയോട് ലൈംഗികാതിക്രമം; വടകരയിൽ വയോധികൻ അറസ്റ്റിൽ"
english_title: "Elderly Man Arrested in Vadakara for Assaulting 10-Year-Old Girl"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/385523/vadakara-elderly-man-arrested-assaulting-girl"
published_at: "2026-10-04T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac28b0e8dca6_vadakara-10-year-old-girl-assault-arrest.jpg"
keywords: ["VadakaraPolice", "POCSOCase", "ChildSafety", "CrimeNews", "KeralaCrime"]
---

# കടയിൽ സാധനം വാങ്ങാനെത്തിയ പത്തുവയസ്സുകാരിയോട് ലൈംഗികാതിക്രമം; വടകരയിൽ വയോധികൻ അറസ്റ്റിൽ

> **Lead Summary:** വടകര : കടയിൽ സാധനം വാങ്ങാൻ എത്തിയ പത്തു വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. മയ്യന്നൂർ തട്ടാറുത്തുമീത്തൽ നാസറിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. വീടിനോട് ചേർന്ന് പലവ്യഞ്ജന കട നടത്തിവരികയായിരുന്നു ഇയാൾ.

## Article Content

വടകര : കടയിൽ സാധനം വാങ്ങാൻ എത്തിയ പത്തു വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. മയ്യന്നൂർ തട്ടാറുത്തുമീത്തൽ നാസറിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. വീടിനോട് ചേർന്ന് പലവ്യഞ്ജന കട നടത്തിവരികയായിരുന്നു ഇയാൾ.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇയാളുടെ കടയിൽ സാധനം വാങ്ങാനായി എത്തിയ കൊച്ചുപെൺകുട്ടിയെ ഇയാൾ ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് കുട്ടി വിവരം വീട്ടിലറിയിക്കുകയും രക്ഷിതാക്കൾ വടകര പോലീസിൽ പരാതി നൽകുകയുമായിരുന്നു.

പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച വടകര പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വടകര ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ പോക്സോ (POCSO) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

**English Summary:**

An elderly man was arrested by Vadakara police for allegedly molesting a 10-year-old girl who had come to his grocery shop to buy goods. The accused, identified as Nazar of Thattaruthumeethal in Mayyannur, was taken into custody after the child’s family filed a complaint, and he will be produced before court under POCSO charges.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/385523/vadakara-elderly-man-arrested-assaulting-girl)