---
title: "സാന്ത്വന പരിചരണത്തിന് കൈകോർക്കാം; പാലയാട്ടിൽ പാലിയേറ്റീവ് ബോധവത്കരണ സെമിനാർ"
english_title: "Join Hands for Palliative Care: Awareness Seminar Held in Palayad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/385555/palliative-care-awareness-seminar-palayad"
published_at: "2026-10-05T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac326e8bfc84_palliative-care-awareness-seminar-palayad.jpg"
keywords: ["PalliativeCare", "AwarenessSeminar", "CommunityCare", "ResidentAssociation", "ElderCare"]
---

# സാന്ത്വന പരിചരണത്തിന് കൈകോർക്കാം; പാലയാട്ടിൽ പാലിയേറ്റീവ് ബോധവത്കരണ സെമിനാർ

> **Lead Summary:** വടകര: സമന്വയ റെസിഡൻസ് അസോസിയേഷൻ പലയാട്, കാരുണ്യം പാലിയേറ്റീവ് കെയർ മണിയൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. പാലയാട് ദേശീയ വായനശാലയിൽ നടന്ന പരിപാടിയിൽ സ്റ്റേറ്റ് പാലിയേറ്റീവ് റിസോഴ്സ് പേഴ്സൺ എം.ജി. പ്രവീൺ ക്ലാസ് നയിച്ചു.

## Article Content

വടകര: സമന്വയ റെസിഡൻസ് അസോസിയേഷൻ പലയാട്, കാരുണ്യം പാലിയേറ്റീവ് കെയർ മണിയൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. പാലയാട് ദേശീയ വായനശാലയിൽ നടന്ന പരിപാടിയിൽ സ്റ്റേറ്റ് പാലിയേറ്റീവ് റിസോഴ്സ് പേഴ്സൺ എം.ജി. പ്രവീൺ ക്ലാസ് നയിച്ചു.

സാന്ത്വന പരിചരണ പ്രവർത്തനങ്ങളിൽ റെസിഡൻസ് അസോസിയേഷനുകൾക്ക് നിർണായക പങ്കുവഹിക്കാൻ കഴിയുമെന്ന് എം.ജി. പ്രവീൺ പറഞ്ഞു. വയോജനങ്ങളുടെ അനുപാതം വർധിച്ചുവരുന്ന സാഹചര്യത്തിൽ സാമൂഹിക പങ്കാളിത്തത്തോടെ നടക്കുന്ന പരിചരണ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമന്വയ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് നാറാണത്ത് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാരുണ്യം പാലിയേറ്റീവ് കെയർ സെക്രട്ടറി എം.പി. അബ്ദുൽ റഷീദ് പാലിയേറ്റീവ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

രത്നാകരൻ മാസ്റ്റർ, മനു അയനിപ്പ, നാറാണത്ത് വിജയൻ, കെ.പി. സുരേഷ്, പുഷ്പലത അയനിപ്പ തുടങ്ങിയവർ സംസാരിച്ചു.

പാലയാട് ദേശീയ വായനശാലയ്ക്ക് സമന്വയ റെസിഡൻസ് അസോസിയേഷൻ നൽകുന്ന പോഡിയം ചടങ്ങിൽ കൈമാറി. വായനശാല പ്രവർത്തകരായ രാജേഷ്, ശ്രീനിവാസൻ എന്നിവർ ചേർന്ന് പോഡിയം ഏറ്റുവാങ്ങി.

ഓണപ്പൂക്കള മത്സരത്തിലെ വിജയികളായ അഖിഷ്ണ, എം.വി. സുധാകരൻ, വൈഗ ഗിരീഷ് എന്നിവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. എൻ. വിജയൻ നന്ദി പറഞ്ഞു.

A palliative care awareness seminar was organized in Palayad by Samanyaya Residence Association and Karunyam Palliative Care, Muneer, at the local public library. State palliative resource person M.G. Praveen led the session, highlighting the role of resident associations and community participation in elder care.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/385555/palliative-care-awareness-seminar-palayad)